ബി.എസ് 6 നിലവാരത്തിൽ ഹോണ്ട ആക്ടീവ 6ജി
text_fieldsആറാം തലമുറ ഹോണ്ട ആക്ടീവ ഇന്ത്യൻ വിപണിയിലെത്തി. ബി.എസ് 6 നിലവാരം പാലിക്കുന്ന എൻജിനുമായാണ് ആക്ടീവയുടെ വരവ് . ഡിസൈനിലെ മാറ്റങ്ങളും പുതിയ ഫ്യുവൽ ഇൻജെക്റ്റഡ് എൻജിനുമാണ് ആക്ടീവയിലെ പ്രധാനമാറ്റം.
ബി.എസ് 6 നിലവാരം പാലിക്കുന്നതിനായി ഫ്യുവൽ ഇൻജെക്റ്റഡ് എൻജിനാണ് ആക്ടീവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സൈലൻറ് എ.സി.ജി എൻജിൻ സ്റ്റാർട്ടർ മോട്ടോറും ഹോണ്ട ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുതിയ എൻജിൻ 10 ശതമാനം അധിക ഇന്ധനക്ഷമത നൽകും. അതേസമയം, പുതിയ എൻജിനിന് കരുത്ത് കുറവാണ്. 8000 ആർ.പി.എമ്മിൽ 7.68 ബി.എച്ച്.പി കരുത്തും 5250 ആർ.പ.എമ്മിൽ 8.79 എൻ.എം ടോർക്കും നൽകും.
പുതിയ മോഡലിൽ ടയറിൻെറ വലിപ്പം ഹോണ്ട കൂട്ടിയിട്ടുണ്ട്. 12 ഇഞ്ച് ടയറാണ് ആക്ടീവ 6ജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻവശത്ത് ടെലിക്കോപിക് സസ്പെൻഷനും പിന്നിൽ ത്രി സ്റ്റെപ് അഡ്ജസ്റ്റബിൾ സസ്പെൻഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
അനലോഗായ സ്പീഡോമീറ്ററും ഫ്യുവൽ മീറ്ററുണ്. എൻജിൻ സ്റ്റാർട്ട് ആൻഡ് സ്റ്റോപ് കീ, മൾട്ടി ഫങ്ഷണൽ ഇഗ്നിഷൻ കീ എന്നിവയും സവിശേഷതകളാണ്. ഇന്ധനം നിറക്കാനായി സ്കൂട്ടറിന് പിന്നിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. മുന്നിലുള്ള റിമോട്ട് സ്വിച്ച് ഉപയോഗിച്ച് സീറ്റും ഇന്ധനം നിറക്കാനുള്ള പിന്നിലെ ഭാഗവും തുറക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.