വെസ്പ ഇലക്ട്രിക്കയുമായി പിയാജിയോ
text_fieldsരണ്ടാം വരവിൽ ഇന്ത്യയുടെ ഹൃദയം കവർന്ന കമ്പനിയാണ് വെസ്പ. ഇന്ത്യയിലെ പ്രീമിയം സ്കൂട്ടർ വിപണിയിൽ ഒരു ഇടിതീ പോലെയായിരുന്നു വെസ്പയുടെ വരവ്. അകാല ചരമത്തിലേക്ക് പോയ സ്കൂട്ടർ വിപണിയെ തിരിച്ച് കൊണ്ട് വന്നത് ഹോണ്ട ആക്ടീവ ആയിരുന്നെങ്കിൽ അതിനെ പ്രീമിയം നിലവാരത്തിലേക്ക് ഉയർത്തിയത് വെസ്പയായിരുന്നു. ഇലക്ട്രിക്ക എന്ന സ്കൂട്ടറുമായിട്ടാണ് ഒാേട്ടാ എക്സ്പോയിൽ വെസ്പയെത്തുന്നത്.
ഇലക്ട്രിക് സ്കൂട്ടറിെൻറ കൺസെപ്റ്റ് മാത്രമാണ് വെസ്പ ഒാേട്ടാ എക്സ്പോയിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്കൂട്ടർ എപ്പോൾ ഇന്ത്യൻ വിപണിയിലെത്തും എന്നതിനെ സംബന്ധിച്ച് കമ്പനി സൂചനകളൊന്നും നൽകിയിട്ടില്ല. ഇലക്ട്രിക കഴിഞ്ഞ വർഷം യൂറോപ്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു.
ഇലക്ട്രിക്ക, ഇലക്ട്രിക്ക എക്സ് എന്നിങ്ങനെ രണ്ട് വേരിയൻറുകളാണ് സ്കൂട്ടറിനുള്ളത്. ഇലക്ട്രിക്കക്ക് ഫുൾ ചാർജിൽ 100 കിലോ മീറ്ററും എക്സിന് 200 കിലോ മീറ്ററും സഞ്ചരിക്കാൻ സാധിക്കും. 4.2 കിലോ വാട്ടിെൻറ ലിഥിയം അയേൺ ബാറ്ററി കരുത്ത് പകരുന്ന മോേട്ടാറാണ് സ്കൂട്ടറിനുള്ളത്. 5.4 ബി.എച്ച്.പി കരുത്തും 200 എൻ.എം ടോർക്കും ഇതിൽ നിന്ന് പ്രതീക്ഷിക്കാം. 50,000 മുതൽ 70,000 കിലോമീറ്റർ വരെയാണ് ബാറ്ററിയുടെ ആയുസ്സ്. ഇക്കോ, പവർ എന്നിങ്ങനെ രണ്ട് മോഡുകൾ സ്കൂട്ടറിനുണ്ടാകും. ഇക്കോ മോഡിൽ പരമാവധി വേഗത മണിക്കുറിൽ 30 കിലോ മീറ്ററാണ്.
മൊബൈൽ ഫോണുമായി കണക്ട് ചെയ്യാൻ സാധിക്കുന്ന 4.3 ടി.എഫ്.ടി ഡിസ്പ്ലേയാണ് സ്കൂട്ടറിനുള്ളത്. ഇതിൽ ഫോൺ കോളുകളെയും മെസേജുകളെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. വോയ്സ് കമാൻഡുകളും നൽകാനുള്ള സംവിധാനവും സ്കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.