അവഞ്ചറിന്‍റെ കയറ്റിറക്കങ്ങൾ
text_fieldsഇന്ത്യൻ വിപണിയിൽ ബൈക്കുകളുടെ കുത്തൊഴുക്കുള്ള കാലമാണിത്. ഉപഭോക്താവിന് ഒാർത്തുവെക്കാൻ പോലും കഴിയാത്തത്ര ബൈക്കുകളും ഒരേ മോഡലിെൻറതന്നെ വകഭേദങ്ങളും ലഭ്യമാണ്. പക്ഷേ, ക്രൂയ്സർ ബൈക്കുകളുടെ കാര്യമെടുത്താൽ വല്ലാത്തൊര ു ദാരിദ്ര്യം കാണാം. റോയൽ എൻഫീൽഡ് തണ്ടർബേർഡ്, അടുത്തകാലത്ത് വന്ന സുസുക്കി ഇൻട്രൂഡർ, പിന്നെ ബജാജ് അവഞ്ചർ എന്നിങ ്ങനെ വിരലിലെണ്ണാവുന്ന മോഡലുകളാണ് ക്രൂയ്സർ വിഭാഗത്തിലുള്ളത്.
ഇതിൽ ഏറ്റവും പ്രശസ്തവും പഴയതും വിവിധ വകഭേദങ ്ങളുള്ളതുമായ മോഡലാണ് ബജാജ് അവഞ്ചർ. സ്ട്രീറ്റ് 220, ക്രൂയ്സ് 220, സ്ട്രീറ്റ് 150 എന്നിങ്ങനെ തെരഞ്ഞെടുപ്പിന് ഒന്നിലധി കം സാധ്യതയുള്ള ബൈക്കാണിത്. ഇതിൽ സ്ട്രീറ്റ് 150ന് പകരം കുറെനാൾ മുമ്പ് ബജാജ് സ്ട്രീറ്റ് 180 പുറത്തിറക്കിയിരുന്നു. ഇപ്പോൾ 180ന് പകരം 160 സി.സി എൻജിനുമായി എത്തുകയാണ് അവഞ്ചർ. എന്താണീ മാറ്റം? പഴയതിൽനിന്ന് എന്ത് വ്യത്യാസമാണ് ബൈക്കിന് ഉണ്ടായിരിക്കുന്നത്?
പേരുമാറ്റം സൂചിപ്പിക്കുന്നതുപോലെ 180 സി.സി എൻജിൻ മാറുകയും 160ലേക്ക് വാഹനം താഴ്ത്തെപ്പടുകയും ചെയ്തതുതന്നെയാണ് പ്രധാന വ്യത്യാസം. പൾസർ എൻ.എസ് 160ലെ എൻജിനിലെ ചില ഭാഗങ്ങൾ കടംകൊള്ളുകയും അതിൽതന്നെ ചില പരിഷ്കരണങ്ങൾ വരുത്തുകയും ചെയ്ത് നിർമിച്ച പുതിയ എൻജിനാണ് അവഞ്ചറിലെന്ന് ബജാജ് എൻജിനീയർമാർ പറയുന്നു. മാറ്റങ്ങളെപ്പറ്റി പറഞ്ഞാൽ ചില സാേങ്കതിക കാര്യങ്ങൾ പറയേണ്ടിവരും.
180 സി.സി എന്ന കരുത്തുകൂടിയ എൻജിൻ ഒഴിവാക്കിയെങ്കിലും പ്രകടനക്ഷമതയിൽ വലിയ മാറ്റമൊന്നും ബൈക്കിന് വന്നിട്ടില്ലെന്നാണ് ബജാജിെൻറ അവകാശവാദം. എൻ.എസ് 160 സി.സി എൻജിെൻറ ക്രാങ്ക് ഷാഫ്റ്റ് കടമെടുക്കുകയും ബോർ സ്ട്രോക്ക് അളവുകളെ അതേപടി നിലനിർത്തുകയും ചെയ്തിട്ടുണ്ട് പുതിയ എൻജിനിൽ. പുതിയ സിലിണ്ടർ ഹെഡും നാല് വാൽവുകൾക്ക് പകരം രണ്ട് വാൽവുകളുള്ള സംവിധാനവും പുതുമയാണ്. ഇതോടൊപ്പം ഒായിൽകൂൾ സംവിധാനവും ഒഴിവാക്കി.
ഫലം 180 സി.സിക്ക് സമാനമായ കരുത്താണെന്ന് കമ്പനി പറയുന്നു. പേപ്പർ പരിശോധിച്ചാൽ ഇത് ശരിയാണെന്നു കാണാം. പുതിയ ബൈക്ക് 8500 ആർ.പി.എമ്മിൽ 15 എച്ച്.പി കരുത്തും 7000 ആർ.പി.എമ്മിൽ 13.5 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. ഇത് പഴയ ബൈക്കിനുണ്ടായിരുന്ന 8500 ആർ.പി.എമ്മിൽ 15.5 എച്ച്.പിയും 6500 ആർ.പി.എമ്മിൽ 13. 7 എൻ.എം േടാർക്കും എന്ന കണക്കുകളോട് 99 ശതമാനവും ചേർന്നുനിൽക്കുന്നുണ്ട്.
പുതിയ ബൈക്കിൽ സിംഗ്ൾ ചാനൽ എ.ബി.എസ് ഉൾപ്പെടുത്തിയിട്ടുണ്ട്. അവഞ്ചറുകൾ ഒരുകാലത്തും പൂർണമായ രീതിയിൽ ക്രൂയ്സർ എന്ന സ്വഭാവത്തോട് നീതിപുലർത്തിയിരുന്ന ബൈക്കുകളായിരുന്നില്ല. എങ്കിലും 100 കിലോമീറ്റർ വരെയൊക്കെ ആയാസരഹിതമായി ഒാടിക്കാൻ ഇതുമതിയായിരുന്നു.
ഇപ്പോഴും വിറയലും റിഫൈൻമെൻറിലെ പോരായ്മകളും അവഞ്ചറിനുണ്ട്. 180നേക്കാൾ വിലയിൽ 6000രൂപയുടെ കുറവുണ്ട്. പ്രധാന എതിരാളിയായ ഇൻട്രൂഡറുമായി താരതമ്യപ്പെടുത്തിയാൽ 19,000 രൂപയുടെ ലാഭമാണ് ഉപഭോക്താവിന് ലഭിക്കുക. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ചെറിയ വിലക്കുറവിൽ കിട്ടുേമ്പാൾ ലഭിക്കുന്ന സന്തോഷം ആഗ്രഹിക്കുന്നവർക്ക് അവഞ്ചർ 160 വാങ്ങാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.