കാത്തിരിപ്പിന് വിരാമം ഇലക്ട്രിക് ചേതക്കെത്തി
text_fieldsഇന്ത്യയിൽ തിരിച്ചു വരവിനൊരുങ്ങുകയാണ് ബജാജ് ചേതക്. ഇന്ത്യക്കാരുടെ ഹൃദയം കവർന്ന ചേതക് ഇക്കുറി ഇലക്ട്രി ക് കരുത്തിലാണ് വിപണിയിലെത്തുക. ഇന്ത്യക്കൊപ്പം യൂറോപ്യൻ വിപണി കൂടി ലക്ഷ്യമിട്ടാണ് ചേതക്കിെൻറ രണ്ടാം പിറവി. അർബേൻ, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് സ്കൂട്ടറിനുള്ളത്.
4kw ഇലക്ട്രിക് മോഡലായിരിക്കും ചേതക്കിന് കരുത്ത് നൽകുക. ഒറ്റചാർജിൽ പരമാവധി 95 കിലോ മീറ്ററായിരിക്കും സഞ്ചരിക്കുക. സ്പോർട്ട് മോഡിലാണെങ്കിൽ 85 കിലോ മീറ്ററാണ് സഞ്ചരിക്കുക. പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്ററാണ് ചേതക്കിനുള്ളത്. 12 ഇഞ്ച് അലോയ് വീലും ഡേ ടൈം റണ്ണിങ് ലൈറ്റോട് കൂടിയ എൽ.ഇ.ഡി ഹെഡ്ലാമ്പും മോഡലിലുണ്ട്. റിവേഴ്സ് മോഡാണ് മറ്റൊരു സവിശേഷത.
ഐ.പി 67 നിലവാരമുള്ള ലിഥിയം അയേൺ ബാറ്ററിയാണ് സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററിക്ക് മൂന്നു വർഷം അല്ലെങ്കിൽ 50,000 കിലോ മീറ്റർ വാറണ്ടി ബജാജ് നൽകും. അഞ്ച് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജാകും. 25 ശതമാനം ചാർജാകാൻ ഒരു മണിക്കൂർ മാത്രം മതി. അർബേൻ വകഭേദത്തിന് ഒരു ലക്ഷം രൂപയും പ്രീമിയത്തിന് 1.15 ലക്ഷം രൂപയുമായിരിക്കും വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.