ബജാജ് ഡൊമിനർ ഇന്ത്യൻ വിപണിയിൽ
text_fieldsമുംബൈ: ബജാജിെൻറ പുതിയ ബൈക്ക് ഡൊമിനർ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പൾസർ സി.എസ്400 കൺസെപ്റ്റുമായി സാമ്യമുള്ള ബൈക്ക് ഇന്ത്യയിലെ ബജാജിെൻറ കരുത്ത് കൂടിയ മോഡലുകളിലൊന്നാണ്. കെ.ടി.എം ഡ്യുക്ക് 390, മഹീന്ദ്ര മോജോ, ഹോണ്ട സിബിആർ 250 ആർ എന്നീ ബൈക്കുകളുമായിട്ടാവും ഡൊമിനർ നേരിേട്ടറ്റുമുട്ടുക.
2014 ഒാേട്ടാ എക്സ്പോയിലാണ് ബജാജ് ഡൊമിനർ എന്ന മോഡലിനെ ആദ്യമായി അവതരിപ്പിക്കുന്നത്. നിരവധി തവണ പേര് മാറ്റിയതിന് ശേഷമാണ് ബൈക്കിന് ഡൊമിനർ എന്ന പേര് കമ്പനി നൽകിയത്. കൂടുതൽ ശക്തിയുള്ള ബൈക്ക് ആഗ്രഹിക്കുന്നവരെയാണ് ബജാജ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. പൾസറിനും, അവഞ്ചറിനും, വിക്രാന്തിനും ശേഷം മറ്റൊരു സെഗ്മെൻറിന് കൂടി ബജാജ് ഡൊമിനറിലൂടെ തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മസ്കുലറായ ഡിസൈനാണ് ബൈക്കിനായി ബജാജ് നൽകിയിരിക്കുന്നത്. എൽ.ഇ.ഡി ഹെഡ്ലൈറ്റ്, എൽ.സി.ഡി ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്റർ, മുൻ വശത്തെ മോണോ ഷോക്ക് സസ്പെൻഷൻ എന്നിവയെല്ലാമാണ് ഡിസൈനിലെ പ്രധാന പ്രത്യേകതകൾ.
373.2cc സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിെൻറ ഹൃദയം. 35bhpയാണ് എഞ്ചിൻ നൽകുന്ന ഉയർന്ന പവർ. ആറ് സ്പീഡിെൻറതാണ് ട്രാൻസ്മിഷൻ. ബ്രേക്കിങിൽ എ.ബി.എസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ബജാജ് കൂട്ടിച്ചേർത്തിട്ടുണ്ട്. ബജാജിെൻറ വിവിധ ഡീലർഷിപ്പുകൾ വഴി നാളെ മുതൽ വാഹനം ലഭ്യമായി തുടങ്ങും. 1.60 ലക്ഷം മുതൽ 1.80 ലക്ഷം വരെയാണ് ബൈക്കിെൻറ ഷോറും വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.