പാവങ്ങളുടെ പ്ലാറ്റിന
text_fieldsഹൻഡ്രഡ് സി.സി ബൈക്കും പൂജാഭട്ടും സ്വപ്നമായിരുന്ന തലമുറയുടെ കാലം എന്നോ കടന്നുപോയിരിക്കുന്നു. ബൈക്കെന്നാൽ കുറഞ്ഞത് 250സി.സിയെങ്കിലും വേണമെന്ന പുതിയ തീർപ്പിലാണ് യുവത. പുറമെനിന്ന് നോക്കിയാൽ ഇങ്ങനെയാണ് കാര്യങ്ങളെങ്കിലും രാജ്യത്തിപ്പോഴും ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ബൈക്ക് 100നും 125സി.സിക്കും ഇടയിലുള്ളതാണ്. ഇന്ത്യയിലെ ആദ്യ സൂപ്പർഹിറ്റ് ബൈക്കായി വിശേഷിപ്പിക്കപ്പെടുന്നത് 1994ൽ പുറത്തിറങ്ങിയ ഹീറോഹോണ്ട സ്പ്ലെൻഡറിനെയാണ്. ഹീറോയും ഹോണ്ടയും ചേർന്ന് വിപണി അടക്കിഭരിച്ചിരുന്ന കാലമായിരുന്നു അത്. സ്പ്ലെൻഡറിെൻറ ഒന്നാംസ്ഥാനം പിടിച്ചെടുക്കാൻ വിവിധ കമ്പനികൾ ചേർന്ന് ഇതുവരെ 45ലധികം ബൈക്കുകൾ നിരത്തിലെത്തിച്ചെന്നാണ് കണക്ക്. പക്ഷേ, സ്പ്ലെൻഡറിെൻറ റെക്കോഡുകൾ തകരാതെ ഇന്നും നിലനിൽക്കുന്നു.
ഇൗ േപാരാട്ടത്തിൽ ഏറ്റവും കൂടുതൽ ആവേശത്തോടെ പെങ്കടുത്ത കമ്പനി ബജാജായിരുന്നു. കാലിബർ, ബോക്സർ, ആസ്പയർ, ബി.വൈ.കെ, സി.ടി 100, പ്ലാറ്റിന, ഡിസ്കവർ എന്നിങ്ങനെ വിവിധ മോഡലുകളും അവയുടെ വകഭേദങ്ങളും പുറത്തിറക്കി ബജാജ് നിരന്തരം പോരാടിക്കൊണ്ടിരുന്നു. ഇതിൽ പ്ലാറ്റിന മോഡൽ ഇന്ധനക്ഷമതക്ക് പേരുകേട്ട ബൈക്കായിരുന്നു. 90കിലോമീറ്ററിലധികം മൈലേജ് എന്ന വലിയ പ്രലോഭനം പ്ലാറ്റിനയെ ജനപ്രിയമാക്കി. പെട്രോൾ തീർന്നാലും ഒന്ന് ഉൗതിക്കൊടുത്താൽ പിന്നെയും 50 കിലോമീറ്റർ ഒാടുമെന്ന ട്രോളുകൾ പ്ലാറ്റിനക്കായി രചിക്കപ്പെട്ടു. നൂറിൽ നിന്ന് 110 സി.സിയിലേക്ക് സ്ഥാനക്കയറ്റംകിട്ടി പുതിയ പ്ലാറ്റിനയെത്തുേമ്പാഴും ഇന്ധനക്ഷമതയിൽ വിട്ടുവീഴ്ചചെയ്യാൻ ബജാജ് തയാറായിട്ടില്ല.
എ.ആർ.ആർ.െഎ സർട്ടിഫൈ ചെയ്യുന്ന പ്ലാറ്റിനയുടെ മൈലേജ് 84 കിലോമീറ്ററാണ്. ഹീറോ സ്പ്ലൻഡർ െഎ സ്മാർട്ട് മാത്രമാണ് നിലവിൽ ഇന്ത്യയിൽ ഇതിനുമുകളിൽ മൈലേജ് നൽകുന്നത്. പുതിയ പ്ലാറ്റിനയുടെ പേര് ശ്രദ്ധിച്ചാൽ ഒരുകാര്യം ശ്രദ്ധയിൽപ്പെടും. പ്ലാറ്റിന എന്നതിനൊപ്പം എച്ച് ഗിയർ എന്നുകൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. എന്താണീ എച്ച് ഗിയർ. എച്ചിന് ബജാജ് നൽകിയിരിക്കുന്ന വ്യാഖ്യാനം ‘ഹൈവേ ഗിയർ’എന്നാണ്. നാല് ഗിയറും പിന്നൊരു ഹൈവേ ഗിയറും എന്നതാണ് കമ്പനിയുടെ സങ്കൽപ്പം. എന്തിനാണ് അഞ്ചാമത്തെ ഗിയറിന് വളഞ്ഞവഴിയിലൊരു പേര് നൽകിയിരിക്കുന്നതെന്ന് ചോദിച്ചാൽ കമ്പനിക്ക് കൃത്യമായ ഉത്തരമുണ്ട്. ഇതിനുമുമ്പ് ബജാജ് തങ്ങളുടെ ഡിസ്കവർ പോലുള്ള 110-125 സി.സി ബൈക്കുകൾക്ക് അഞ്ച് ഗിയർ നൽകിയിരുന്നു.
മൈലേജിനോടുള്ള ആർത്തികാരണം ഉപഭോക്താക്കൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത ഉടനെതന്നെ അഞ്ച് ഗിയറും മാറ്റിയിടാൻ തുടങ്ങിയതോടെ നഗര നിരത്തുകളിൽ ബൈക്ക് ‘ഇടിച്ച് നിൽക്കുക’പതിവായി. കൂടാതെ, അഞ്ചാമത്തെ ഗിയറിലിട്ട് ‘വലിപ്പിക്കുന്നതുകാരണം’ മൈലേജും കുറയാൻ തുടങ്ങി. ഇൗ പ്രതിസന്ധി ഒഴിവാക്കാനാണ് ‘ഹൈവേകളിൽ മാത്രം ഉപയോഗിക്കൂ’എന്ന പ്രത്യേക നിർദേശവുമായി ഹൈവേ ഗിയർ ബജാജ് ഉൾപ്പെടുത്തിയത്. 8.6 എച്ച്. പി കരുത്തും 9.81എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന 115 സി.സി എയർകൂൾഡ് ഡി.ടി.എസ് െഎ എൻജിനാണ് പ്ലാറ്റിനക്ക്. മുന്നിലെ ഡിസ്ക് ബ്രേക്ക് ഉൾെപ്പടെ കമ്പയിൻഡ് ബ്രേക്കിങ് സിസ്റ്റം(മുന്നിലെയും പിന്നിലെയും ബ്രേക്കുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത്) മികച്ചത്. രണ്ടുപേർക്ക് സുഖമായിരിക്കാൻ പറ്റിയ സീറ്റും മികച്ച സസ്പെൻഷനും പ്ലാറ്റിനക്ക് മുതൽക്കൂട്ടാകും. വില 53,376(ഡ്രം ബ്രേക്ക്), 55,373(ഡിസ്ക് ബ്രേക്ക്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.