പൾസർ എൻ.എസ് 160 വിപണിയിലേക്ക്
text_fieldsബജാജിെൻറ ജനപ്രിയ മോഡൽ പൾസർ ശ്രേണിയിലെ പുതിയ ബൈക്ക് എൻ.എസ് 160 ഇന്ത്യൻ വിപണിയിലേക്ക്. ജി.എസ്.ടി നിലവിൽ വന്നതിന് ശേഷം ബൈക്ക് ഒൗദ്യോഗികമായി പുറത്തിറക്കും. നേപ്പാൾ, തുർക്കി വിപണികളിൽ പൾസർ 160 ബജാജ് പുറത്തിറക്കിയിട്ടുണ്ട്. പൾസർ 150, 180 എന്നിവക്ക് മധ്യത്തിലാണ് 160യുടെ സ്ഥാനം. 90,000 രൂപക്കടുത്താവും ബൈക്കിെൻറ വില എന്നാണ് റിപ്പോർട്ട്.
160 സി.സി എൻജിനാവും പൾസറിെൻറ പുതിയ മോഡലിന് കരുത്ത് പകരുക. 15.3 ബി.എച്ച്.പി പവർ 8500 ആർ.പി.എമ്മിലും 14.6 എൻ.എം ടോർക്ക് 6,500 ആർ.പി.എമ്മിലും നൽകും. അഞ്ച് സ്പീഡിെൻറ ട്രാൻസ്മിഷനാകും ബൈക്കിനൊപ്പം ഉണ്ടാകുക. 240 എം.എം പെറ്റൽ ഡിസ്ക് ബ്രേക്ക് മുൻവശത്തും 130 എം.എം ഡ്രം ബ്രേക്ക് പിൻവശത്തും ഉണ്ടാവും.
നേക്കഡ് സ്പോർട്ട് ശൈലിയിലാണ് ബൈക്കിെൻറ രൂപകൽപന. പൾസർ എൻ.എസ് 200മായാണ് ഡിസൈനിങ്ങിൽ സാമ്യം. ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്ററിെൻറ ഡിസൈനിലും എൻ.എസ് 200മായി ബൈക്ക് സാമ്യം പുലർത്തുന്നു. ഹോണ്ട സി.ബി ഹോർനെറ്റ്, സുസുക്കി ജിക്സർ, യമഹ എഫ്.സെഡ് എന്നിവക്കാവും ബജാജിെൻറ പുതിയ ബൈക്ക് വെല്ലുവിളി ഉയർത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.