ബെനെല്ലിയുടെ റോയൽ ചലഞ്ച്
text_fieldsഎതിരാളികളില്ലാതെ രാജ്യത്ത് വാഴുന്ന വാഹനനിർമാതാക്കളാണ് റോയൽ എൻഫീൽഡ്. ദീർഘദൂര യാത്രികരുടെ അവസാന തെരഞ്ഞെടുപ്പ് എന്നും എൻഫീൽഡ് ബൈക്കുകളാണ്. നിരവധി ഇരുചക്ര വാഹന നിർമാതാക്കൾ ഇന്ത്യയിലുെണ്ടങ്കിലും എൻഫീൽഡിന് വെല്ലുവിളിയുയർത്താൻ ആർക്കും ആയിട്ടില്ല. ഇൗ അപ്രമാദിത്വത്തിന് തടയിടാൻ സാധ്യതയുള്ളൊരു ഉൽപന്നം കഴിഞ്ഞദിവസങ്ങളിൽ അവതരിപ്പിക്കപ്പെട്ടു. ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ ബെനെല്ലിയുടെ ഇംപീരിയാലെ ബൈക്കുകൾ.
2017ൽ പ്രോേട്ടാടൈപ് പുറത്തിറക്കപ്പെട്ട ഇംപീരിയാലെ വാണിജ്യഉൽപാദനത്തിന് ഇപ്പോഴാണ് തയാറായത്. കാഴ്ചയിൽപോലും റോയൽ എൻഫീൽഡുകളുമായുള്ള അസാധാരണ സാമ്യമാണ് ബെനെല്ലിയുടെ വിപണിയിലെ മൂലധനം. 1950കളിൽ ഇറങ്ങിയിരുന്ന ബൈക്കുകളുടെ രൂപകൽപന സവിശേഷതകളാണ് ഇംപീരിയാലേയിൽ നിറഞ്ഞുനിൽക്കുന്നത്. പരമ്പരാഗത രൂപമുള്ള ഇന്ധന ടാങ്ക്, ഉരുണ്ട ഹെഡ്ലൈറ്റുകൾ, പരന്ന സീറ്റ്, ഇരട്ട ഇൻസ്ട്രമെൻറ് ക്ലസ്റ്റർ എന്നിങ്ങനെ ആധുനികമെന്ന് പറയാവുന്ന എല്ലാം ഒഴിവാക്കിയിരിക്കുന്നു.
ഇതിനുമുമ്പ് പുറത്തിറങ്ങിയ ജാവയിലാണ് ഇത്തരം ഡിസൈനുകളുടെ ആധിക്യം നമുക്ക് കാണാവുന്നത്.
ഇംപീരിയാലേയുടെ പ്രധാന എതിരാളി റോയൽ എൻഫീഡ് ആണെങ്കിലും ജാവയോടും പോരടിച്ചുമാത്രമായിരിക്കും വിപണിസാന്നിധ്യം ഉറപ്പിക്കാനാവുക. ‘ശുദ്ധം ആധികാരികം^ലളിതം ^വ്യക്തിത്വപരം’എന്നാണ് ബെനെല്ലി തങ്ങളുടെ ബൈക്കിനെ വിശേഷിപ്പിക്കുന്നത്. 374 സി.സി എയർ കൂൾഡ്, എസ്.ഒ.എച്ച്.സി സിംഗിൾ സിലിണ്ടർ എൻജിൻ 21എച്ച്.പി കരുത്ത് 5500 ആർ.പി.എമ്മിലും 29എൻ.എം ടോർക്ക് 4500 ആർ.പി.എമ്മിലും ഉൽപാദിപ്പിക്കും. കരുത്തിൽ റോയൽ എൻഫീൽഡ് 350 നോട് ചേർന്ന് നിൽക്കുന്ന അക്കങ്ങളാണിത്. അഞ്ച് സ്പീഡ് ഗിയർ ട്രാൻസ്മിഷനാണ്.
രൂപത്തിൽ പഴഞ്ചനാണെങ്കിലും സാേങ്കതികതയിൽ തികച്ചും ആധുനികനാണ് ഇംപീരിയാലെ. 300 എം.എം സിംഗിർ ഡിസ്ക് ബ്രേക്കുകളാണ് മുന്നിൽ. 240 എം.എം ഡിസ്കുകൾ പിന്നിലും നൽകിയിരിക്കുന്നു. ഡ്യൂവൽ ചാനൽ എ.ബി.എസുമുണ്ട്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചും വരുന്ന വയർസ്പോക്ക് വീലുകളാണ്.
205 കിലോയാണ് ഭാരം. ഇത് എൻഫീൽഡ് ബുള്ളറ്റിനേക്കാളും (183kg) ക്ലാസിക്കിനേക്കാളും(194kg) കൂടുതലാണ്. 1911ൽ ആരംഭിച്ച ബൈക്ക് നിർമാണ കമ്പനിയാണ് ബെനല്ലി. ഇറ്റാലിയൻ വാഹനപ്പെരുമയുടെ പ്രധാന പതാകവാഹകരിലൊരാളും ബെനല്ലിയാണ്. മോേട്ടാ ഗുക്സി, പ്യൂജോ തുടങ്ങി അതികായരോടൊപ്പം പാരമ്പര്യമുള്ള ബെനല്ലി വിശ്വസിക്കാവുന്ന ബ്രാൻഡാണെന്നത് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാനഘടകമാണ്. ബൈക്കിെൻറ വിവിധഭാഗങ്ങൾ പ്രാദേശികമായി നിർമിക്കുന്നതുകാരണം വിലയിലും എതിരാളികൾക്കൊപ്പം നിൽക്കാൻ ഇംപീരിയാലേക്ക് കഴിഞ്ഞിട്ടുണ്ട്. 1.69 ലക്ഷമാണ് ബെനല്ലി ഇംപീരിയാലെ 400െൻറ ഇന്ത്യയിലെ വില. റോയൽ എൻഫീൽഡ് 350ന് 1.54ലക്ഷവും ജാവ 42ന് 1.53 ലക്ഷവുമാണ് വില. 15,000 രൂപ അധികം നൽകുേമ്പാൾ പാരമ്പര്യവും വിശ്വാസ്യതയും ഒത്തിണങ്ങിയൊരു ഇരുചക്ര വാഹനം വീട്ടിലെത്തിക്കാനാവും എന്ന പ്രലോഭനത്തിൽ ഉപേഭാക്താക്കൾ ആകൃഷ്ടരായാൽ ബെനല്ലിയുടെ ഭാവി ശോഭനമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.