കേരളത്തിനായി ആർ.എക്സ് 100 ലേലം ചെയ്ത് തെലുങ്ക് സിനിമ പ്രവർത്തകർ
text_fieldsകേരളത്തിന് പ്രളയക്കെടുതിയിൽ കൈത്താങ്ങാനാവാൻ തെലുങ്ക് സിനിമ പ്രവർത്തകരും. ആർ.എക്സ് 100 എന്ന പുതിയ ചിത്രത്തിലുപയോഗിച്ച ബൈക്ക് ലേലം ചെയ്ത് കേരളത്തിന് പണം നൽകാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. സിനിമയിലുപയോഗിച്ച യമഹ ആർ.എക്സ് 100െൻറ അടിസ്ഥാനവില 50000 രൂപയാണ്. ലേലത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നാണ് ചിത്രത്തിലെ നായകൻ കാർത്തികേയ അറിയിച്ചത്.
അജയ് ഭൂപതി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് ആർ.എക്സ് 100. ജൂലൈ 12ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അശോക് റെഡ്ഡി, ഗുമ്മകോണ്ട എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിലെ നായിക പായൽ രജ്പുത് ആണ്.
1980കളിൽ ഇന്ത്യൻ യുവത്വത്തിെൻറ ഹൃദയം കീഴടക്കിയ മോഡലായിരുന്നു യമഹയുടെ ആർ.എക്സ് 100. വിപണിയിൽ നിന്ന് പിൻവാങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ആർ.എക്സ് 100നുള്ള പ്രിയം കുറഞ്ഞിട്ടില്ല. ഇപ്പോഴും 80കളുടെ വികാരമായി ആർ.എക്സ് 100 റോഡുകളെ കീഴടക്കി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.