ബീമറിെൻറ ഇരട്ടക്കുതിരകൾ
text_fieldsഇന്ത്യയിലെ മധ്യവർഗത്തിന് ഇപ്പോഴും അപ്രാപ്യമാണ് ബി.എം.ഡബ്ല്യൂ ഉടമയാവുകയെന്നത്. കുറഞ്ഞത് 40 ലക്ഷം രൂപ മുടക്കിയാൽ മാത്രേമ ഒരാൾക്ക് ബീമറിെൻറ ഏറ്റവും കുറഞ്ഞ മോഡലുകളി ലൊന്ന് സ്വന്തമാക്കാനാവൂ. ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികളിലൊന്നിെൻറ ഗുണഭോക്താവുക ഏവരുടെയും സ്വപ്നമാണ്. ഏറ്റവും കുറഞ്ഞ െചലവിൽ ബീമർ സ്റ്റാറ്റസിലേക്കുയരാനുള്ള സുവർണാവസരം ഇന്ത്യക്കാർക്ക് കൈവന്നിരിക്കുന്നതാണ് പുതിയ വിശേഷം.
നമുക്കത്ര പരിചയമിെല്ലങ്കിലും ലോകത്തെ ഏറ്റവും മികച്ച സ്പോർട്സ് ബൈക്കുകൾ നിർമിക്കുന്ന കമ്പനികളിലൊന്നാണ് ബി.എം.ഡബ്ല്യൂ. 1000സി.സിക്ക് മുകളിൽ കരുത്തുള്ള സൂപ്പർ ബൈക്കുകളാണ് സാധാരണ ഇവർ നിർമിക്കുന്നത്. ബി.എം.ഡബ്ല്യൂ മോേട്ടാറാഡ് എന്ന പേരിൽ പ്രത്യേക വിഭാഗമായാണ് ൈബക്കുകൾ പുറത്തിറക്കുന്നത്. 2013ൽ ഇന്ത്യയിൽ ടി.വി.എസുമായി ചേർന്ന് ൈബക്കുകൾ നിർമിക്കാൻ ബി.എം.ഡബ്ല്യൂ ആരംഭിച്ചിരുന്നു. കർണാടകയിലെ ഹൊസൂറിലെ ടി.വി.എസ് പ്ലാൻറിലായിരുന്നു 500സി.സിയിൽ താഴെ കരുത്തുള്ള ബൈക്കുകൾ നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്.
ചില കാരണങ്ങളാലിത് ഏറെ നീണ്ടു. രാജ്യത്തുടനീളം മികച്ചൊരു ഡീലർഷിപ് ശൃംഖല സൃഷ്ടിക്കുകയെന്ന വെല്ലുവിളിയും കമ്പനിക്ക് മുന്നിലുണ്ടായിരുന്നു. എല്ലാ പ്രതിസന്ധികളെയും നേരിട്ട് 2018ലെത്തുേമ്പാൾ രണ്ട് ഉൽപന്നങ്ങളാണ് പുറത്തിറങ്ങുന്നത്. ജി 310 ആർ, ജി 310 ജി.എസ് എന്നിങ്ങനെയാണ് മേഡ് ഇൻ ഇന്ത്യ ബൈക്കുകൾക്ക് ബീമർ പേരിട്ടിരിക്കുന്നത്. വിലയാണ് ആകർഷക ഘടകം. മൂന്നു ലക്ഷം മുടക്കിയാൽ ബി.എം.ഡബ്ല്യൂ ഉടമയാകാം.
ഇത്രയും വിലകുറഞ്ഞ ബൈക്കാവുേമ്പാൾ അതെത്രമാത്രം ബീമർ ജനിതകം പേറുന്നുണ്ടെന്ന ചോദ്യം ഉയരാൻ സാധ്യതയുണ്ട്. തീർച്ചയായും രണ്ട് ബൈക്കുകളും പ്രൗഢമായ ജർമൻ പാരമ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നതാണ് വസ്തുത. നേക്കഡ് വിഭാഗത്തിൽപെടുത്താവുന്ന ജി 310ആർ മസിൽ വിരിച്ച് കൃത്യമായ കാരക്ടർ ലൈനുകളും കൂറ്റൻ ഇന്ധന ടാങ്കുമായി നെഞ്ചുവിരിച്ച് തന്നെയാണ്നിൽക്കുന്നത്. വശങ്ങളിലാണ് ബി.എം.ഡബ്ല്യൂവിെൻറ പ്രശസ്തമായ ബാഡ്ജ്. സ്വർണനിറമാണ് മുന്നിലെ സസ്പെൻഷൻ ഫോർക്കുകൾക്ക്. ജി 310 ജി.എസ് അൽപംകൂടി വലുപ്പമുള്ള ബൈക്കാണ്. 310 ആറിനെക്കാൾ ഉയരവും വീതിയും തോന്നിക്കും. മുന്നിേലക്ക് ഉന്തിനിൽക്കുന്ന എ.ഡി.വി സ്റ്റൈലും ചെറിയ വിൻഡ് സ്ക്രീനും വ്യത്യസ്ത ലുക്കാണ് നൽകുന്നത്.
രണ്ട് ബൈക്കുകൾക്കും കരുത്തുപകരുന്നത് 313സി.സി ലിക്വിഡ് കൂൾഡ് ഒറ്റ സിലിണ്ടർ എൻജിനാണ്. 34 ബി.എച്ച്.പി കരുത്തും 28എൻ.എം ടോർക്കും ഇവ ഉൽപാദിപ്പിക്കും. ടി.വി.എസ് അപ്പാഷെ ആർ.ആർ 310ലും ഇതേ എൻജിനാണ്. ആറ് സ്പീഡ് ഗിയർബോക്സാണ്. കെ.ടി.എം 390പോലെ സ്ലിപ്പർ ക്ലച്ചുകളില്ല. മൂന്നു ലക്ഷത്തിന് ബി.എം.ഡബ്ല്യൂ കിട്ടുമെന്ന മെച്ചമുണ്ടെങ്കിലും എതിരാളികളുമായി താരതമ്യപ്പെടുത്തുേമ്പാൾ വിലകൂടുതലാണ്. ടി.വി.എസ് അപ്പാഷെ ആർ ആർ 310െനക്കാൾ 76,000രൂപ കൂടുതൽ. ഡ്യൂക്ക് 390നെക്കാളും വിലയുണ്ട് എന്നതും ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.