ഹോണ്ട എക്സ് ബ്ലേഡ് വിപണിയിൽ; വില 1.06ലക്ഷം
text_fieldsഹോണ്ടയുടെ 160 സി.സി ബൈക്ക് എക്സ് ബ്ലേഡിെൻറ പുതിയ പതിപ്പ് വിപണിയിൽ. പരിഷ്കരിച്ച ബി.എസ് സിക്സ് എഞ്ചിനുമായാണ് ബൈക്ക് എത്തുന്നത്. രണ്ട് വേരിയൻറുകൾ ലഭ്യമാക്കിയിട്ടുണ്ട്. സിംഗിൾ ഡിസ്ക് വേരിയൻറിന് 1.6ലക്ഷവും ഡബിൾ ഡിസ്കിന് 1.10 ലക്ഷവും (രണ്ടും എക്സ് ഷോറൂം വില) നൽകണം. പഴയ ബൈക്കിനെ അപേക്ഷിച്ച് ചില കൂട്ടിച്ചേർക്കലുകൾ ഹോണ്ട വരുത്തിയിട്ടുണ്ട്.
യൂനികോണിൽ അവതരിപ്പിച്ച 162.7സി.സി സിംഗിൾ സിലിണ്ടർ ഫ്യൂവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് എക്സ് ബ്ലേഡിന് നൽകിയിരിക്കുന്നത്. 13.86 എച്ച്.പി കരുത്തും 14.7എൻ.എം ടോർക്കും എഞ്ചിൻ ഉൽപ്പാദിപ്പിക്കും. പഴയതിനേക്കാൾ ടോർക്ക് കൂടിയിട്ടുണ്ടെന്നതാണ് പ്രധാന വ്യത്യാസം.
സ്റ്റൈൽ മാറ്റങ്ങൾ
രൂപത്തിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും സൗന്ദര്യപരമായ ചില കൂട്ടിച്ചേർക്കലുകൾ ൈബക്കിലുണ്ട്. ടാങ്കുകൾക്ക് ബോഡികളർ നൽകിയതാണ് അതിൽ പ്രധാനം. പുതിയ ഗ്രാഫിക്സുകളും ഉപയോഗിച്ചിട്ടുണ്ട്. ഹെഡ്ൈലറ്റും ടെയിൽ ലൈറ്റും എൽ.ഇ.ഡി ആയതാണ് മറ്റൊരു മാറ്റം. ഇൻസ്ട്രുമെൻറ് ക്ലസ്ചറിൽ ചില കൂട്ടിച്ചേർക്കലുകളുണ്ട്. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ എന്നിവ പുതുതായി ഉൾപ്പെടുത്തി.
സ്വിച്ച് ഗിയറിൽ എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ് ഒാപ്ഷനും പുതുതായി ഹസാർഡ് ലൈറ്റും വന്നതും എടുത്ത് പറയാവുന്ന മാറ്റമാണ്. മുന്നിൽ 276 എം.എം ഡിസ്കും പിന്നിൽ 220 എം.എം ഡിസ്കുമാണുള്ളത്. രണ്ട് വേരിയൻറുകളിലും സിംഗിൾ ചാനൽ എ.ബി.എസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ടി.വി.എസ് അപ്പാഷെ RTR, സുസുക്കി ജിഗ്സർ, യമഹ FZ, ഹീറോ എക്സ്ട്രീം തുടങ്ങിയവയാണ് പ്രധാന എതിരാളികൾ.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.