ഡോമിനറും ബുള്ളറ്റും മലകയറിയാൽ ആര് ജയിക്കും ?
text_fieldsഇന്ത്യയിലെ ബൈക്ക് പ്രേമികളുെട വികാരമാണ് റോയൽ എൻഫീൽഡ് . ബുള്ളറ്റുകളിലുടെ ഇന്ത്യൻ നിരത്തുകൾ അടക്കിവാഴുകയായിരുന്നു എൻഫീൽഡ്. ബുള്ളറ്റിനെ ആനയോട് ഉപമിച്ച് കളിയാക്കുന്ന പരസ്യങ്ങളോടെയാണ് ബജാജ് ഡോമനിർ വിപണിയിലേക്ക് എത്തിയത്. എന്നാൽ, പരസ്യങ്ങൾക്കുമപ്പുറം ഇൗ ബൈക്കുകൾ തമ്മിൽ മൽസരിച്ചാൽ ആര് ജയിക്കുമെന്ന ചോദ്യം വാഹനലോകത്ത് സജീവമാണ്. ഇതിന് ഉത്തരം നൽകിയിരിക്കുകയാണ് ചെന്നൈയിൽ നിന്നുള്ള ബുള്ളറ്റ് ആരാധകർ.
റോയൽ എൻഫീൽഡ് ഹിമാലയനുമായി മലകയറാൻ മൽസരിച്ച് പരാജയപ്പെടുന്ന ഡോമിനറാണ് ഇവർ പുറത്തിറക്കിയ വിഡിയോയിൽ ഉള്ളത്. ചെന്നൈ ബുള്ളറ്റ് ക്ലബ് എന്ന ഫേസ്ബുക്ക് പേജിലാണ് വിഡിയോയുള്ളത്. ബുള്ളറ്റിന് എളുപ്പത്തിൽ മലകയറാൻ സാധിക്കുന്നുണ്ടെങ്കിലും ഡോമിനർ ഇടക്ക് വെച്ച് നിൽക്കുകയാണ്. പിന്നീട് കുറേ പേർ വന്ന് ഡോമിനറിനെ തള്ളി മലകയറ്റാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
ഒാഫ് റോഡ് യാത്രകൾക്കായി റോയൽ എൻഫീൽഡ് അണിയിച്ചൊരുക്കിയ വാഹനമാണ് ഹിമാലയൻ. പരുക്കൻ നിരത്തുകൾക്ക് അനുയോജ്യമായ ടയറുകളും സസ്പെൻഷനുമാണ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. സ്പോർട്സ് ടൂറർ വിഭാഗത്തിലുള്ള ഡോമനറിന് പരുക്കൻ നിരത്തുകളിലെ യാത്ര അത്ര സുഗമമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.