Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസൂപ്പർ...

സൂപ്പർ സ്​പോർട്ടിനെയും ഇന്ത്യയിൽ അവതരിപ്പിച്ച്​ ഡ്യൂക്കാട്ടി

text_fields
bookmark_border
ducati-supersport
cancel

റേസിങ്​ പ്രേമികളുടെ സ്വപ്​നമാണ്​ ഡ്യൂക്കാട്ടിയെന്ന പേര്​. ദൂരവും വേഗവും മറികടക്കാൻ ആഗ്രഹിക്കുന്ന യുവത്വം എക്കാലത്തും ഡ്യൂക്കാട്ടിയെന്ന ബൈക്കിന്​ പിറകെ പോയിട്ടുണ്ട്​. ഇന്ത്യൻ വിപണിയിൽ അത്ര ക്ലച്ച്​ പിടിക്കാൻ ഡ്യൂക്കാട്ടിക്ക്​ ഇതുവരെ സാധിച്ചിട്ടില്ല. ഇൗ ദുഷ്​പേര്​ മാറ്റാൻ ലക്ഷ്യമിട്ടാണ്​ സൂപ്പർ സ്​പോർട്ട്​, സൂപ്പർ സ്​പോർട്ട്​ എസ്​ എന്നിങ്ങനെ രണ്ട്​ മോഡലുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്​​.

ducati-supersport-features

ഡ്യൂ​ക്കാട്ടിയുടെ പനിഗലാ സീരിസിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ടാണ്​ സൂപ്പർ സ്​പോർട്ടി​​െൻറ രൂപകൽപ്പന. ട്വിൻ സിലിണ്ടർ 937 സി.സി എൻജിനുകളാണ്​ ബൈക്കുകളുടെ ഹൃദയം. 9,000 ആർ.പി.എമ്മിൽ 110 പി.എസ്​ പവറും 6,500 ആർ.പി.എമ്മിൽ 93 എൻ.എം ടോർക്കും ബൈക്ക്​ നൽകും. മൂന്ന്​ റൈഡിങ്​ മോഡുകളിൽ ബൈക്കോടിക്കാം. നഗരയാത്രകൾക്കായി 70 ബി.എച്ച്​.പി പവർ മാത്രം പുറത്തെടുക്കുന്ന സിറ്റി ഡ്രൈവിങ്​ മോഡ്​ ഉണ്ട്​.

ducati-supersport-engine

എ.ബി.എസ്​, ഡി.ടി.എസ്​, റൈഡ്​-ബൈ-വൈർ സംവിധാനം എന്നിവയെല്ലാം ബൈക്കിൽ ഡ്യൂക്കാട്ടി ഉൾപ്പെടുത്തിയിട്ടുണ്ട്​. പൂർണമായും അഡ്​ജസ്​റ്റ്​ ചെയ്യാവുന്ന ​ഒാലിൻസ്​ സസ്​പെൻഷൻ, ഡ്യൂക്കാട്ടി ക്യുക്ക്​ ഗിയർ ഷിഫ്​റ്റ് തുടങ്ങിയവയെല്ലാമാണ്​ സൂപ്പർ സ്​പോർട്ടിൽ നിന്നും എസിനെ വ്യത്യസ്​തമാക്കുന്നത്​. ഫീച്ചറുകളെല്ലാം തൃപ്​തിപ്പെടുത്തുമെങ്കിലും വിലയുടെ കാര്യത്തിലായിരിക്കും ഇന്ത്യൻ യുവത്വത്തിന്​ വിയോജിപ്പുണ്ടാകുക. 12.08 ലക്ഷം മുതൽ 13.39 ലക്ഷം വരെയാണ്​ ബൈക്കി​​െൻറ ഷോറും വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileducatimalayalam newsIndia launchSuperSport
News Summary - Ducati SuperSport Bike Launched In India-Hotwheels
Next Story