ബജാജ് ചേതക് തിരിച്ചെത്തുന്നു പ്രീമിയം സ്കൂട്ടറായി
text_fieldsമുംബൈ: വാഹന വിപണിയിൽ ഇത് പഴയ വാഹനങ്ങളുടെ തിരിച്ചുവരവിെൻറ കാലമാണ്. ഹ്യൂണ്ടായ് അവരുടെ ജനപ്രിയ മോഡൽ സാൻട്രോ നേരത്തെ വിപണിയിലെത്തിക്കുന്നതിെൻറ വാർത്തകൾ പുറത്ത് വന്നിരുന്നു. ഹ്യൂണ്ടായിക്ക് പിന്നാലെ പ്രമുഖ ഇരു ചക്ര വാഹനനിർമ്മാതക്കളായ ബജാജ് തങ്ങളുടെ പഴയ പുലി ചേതകിെന തിരിച്ചെത്തിക്കാനൊരുങ്ങുകയാണ് . പ്രീമിയം സ്കൂട്ടറായാണ് ചേതകിെൻറ രണ്ടാം വരവ്.
ബൈക്കുകൾ അരങ്ങ് വാണതോടെയാണ് ചേതകിന് വിപണിയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നത്. എന്നാൽ ഹോണ്ട ആക്ടിവ വിപണിയിൽ വീണ്ടും സ്കൂട്ടറുകളുടെ വസന്തകാലം തീർത്തു. ഇതോടു കൂടി നിരവധി കമ്പനികൾ സ്കൂട്ടറുകളുമായി കളത്തിലിറങ്ങി. ഇവരുടെ ചുവട് പിടിച്ചാണ് ബജാജും പുതിയ ചേതകിെന വിപണിയിലെത്തിക്കുന്നത്. പ്രീമയം സ്കൂട്ടറിെൻറ രൂപഭാവങ്ങളായിരിക്കും ചേതക് പിന്തുടരുക. പിയാജിയോ വെസ്പയെ അവതരിപ്പിച്ചതു പോലെയാകും ബജാജും പുതിയ ചേതകിനെ അവതരിപ്പിക്കുക. ഫോർസ്ട്രോക് സിംഗിൾ സിലിണ്ടർ എയർകൂൾഡ് എഞ്ചിനായിരിക്കും ചേതകിെൻറ ഹൃദയം. 125ccക്കും 150ccക്കും ഇടയലുള്ള എഞ്ചിനാവും ബജാജ് വാഹനത്തിലുപയോഗിക്കുക.
ഇന്ന് നിലവിലുള്ള ബൈക്കുകളെ പിന്തള്ളി ഹോണ്ട ആക്ടീവ എന്ന സ്കൂട്ടറിന് വിപണിയിൽ ഒന്നാമതെത്താമെങ്കിൽ സ്കൂട്ടർ വിപണിയിൽ തങ്ങൾക്കും ഒരു പങ്ക് വഹിക്കാൻ കഴിയുമെന്ന ചിന്തയിൽ നിന്നാണ് മുൻ നിര ഇരുചക്ര വാഹനനിർമ്മാതാക്കളെല്ലാം സ്കൂട്ടറുകളുമായി രംഗപ്രവേശനം ചെയ്തത്. ബജാജും ആ വഴി തന്നെയാണ് ചിന്തിക്കുന്നതെന്ന് വ്യക്തം. എന്തായാലും ബജാജ് ചേതക് കൂടി രംഗത്തെത്തുന്നതോടെ ഇന്ത്യൻ ഇരു ചക്ര വാഹനവിപണിയിലെ മത്സരം കടുക്കുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.