ഹാർലി ഡേവിഡ്സൺ മോഡലുകൾ പരിഷ്കരിച്ചിറക്കുന്നു
text_fieldsന്യൂഡൽഹി: ലോകപ്രശ്സത ഇരുചക്ര വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ തങ്ങളുടെ ഇന്ത്യയിലെ മോഡലുകൾ പരിഷ്കരിച്ചിറക്കുന്നു. 2017ലാവും പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ ഹാർലി അവതരിപ്പിക്കുക.
ഹാർലിയുടെ മോഡലുകളായ റോഡ്സ്റ്ററും, ഗ്ലെഡുമാണ് ഹാർലി പരിഷ്കരിച്ചിറക്കുന്നത്. ഇരു ബൈക്കുകളും വി-ട്വിൻ എഞ്ചിനുമായാണ് വിപണിയിലെത്തുക. എ.ബി.എസ് ഇരു ബൈക്കുകളിലും സ്റ്റാൻഡേർഡായി ലഭിക്കും. പുതിയ റോഡ്സ്റ്ററിന് 9.7 ലക്ഷവും ഗ്ലെഡിന് 32.81 ലക്ഷവുമായിരിക്കും വില.
ഹാർലി ഡേവിഡ്സൺ റോഡ്സ്റ്റർ മോഡലിനെ എപ്രിലിലാണ് വിപണിയിലെത്തിച്ചത്. സ്പോർട്ടിയായ ഡിസെനാണ് വാഹനം പിന്തുടരുന്നത്. വലിയ ഹാൻഡിൽ ബാറുകൾ, റിയർ സെറ്റ് ഫൂട്ട്െറസ്റ്റുകൾ എന്നിവയെല്ലാമാണ് ബൈക്കിെൻറ പ്രത്യേകതകൾ. 1200ccയുടെ പുതിയ എഞ്ചിൻ 98Nm ടോർക്കും ഉൽപ്പാദിപ്പിക്കുമെന്നാണ് അറിയുന്നത്. വലിയ ചക്രങ്ങളും മുൻവശത്തെ പുതിയ ഫോർക്കുകൾ, ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ എന്നിവയാണ് വാഹനത്തിെൻറ മുൻ വശത്തെ സവിശേഷതകൾ.
1,7533cc യുടെ എഞ്ചിനാണ് പുതിയ റോഡ് ഗ്ലെഡിനായി ഹാർലി ഡേവിഡ്സൺ നൽകുന്നത്. ഇൗ എഞ്ചിൻ കൂടുതൽ പവർ ഉൽപാദിപ്പിക്കും. കുറച്ച് കൂടി സ്മൂത്തായിരിക്കും എഞ്ചിനെന്നും സൂചനകളുണ്ട്. കീലെസ് ഇഗ്നീഷ്യൻ, അഡ്ജസ്റ്റബിൾ സസ്പെൻഷൻ, ഒാഡേിയോ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനായി ജൂക്ക് ബോക്സ് യു.എസ്.ബി പോർട്ട് എന്നിവയും വാഹനത്തിെൻറ സവിശേഷതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.