ഒറ്റചാർജിൽ 235 കി.മീ; ഇലക്ട്രിക് ബൈക്കുമായി ഹാർലി ഡേവിഡ്സൺ
text_fieldsരാജ്യത്തെ ഇലക്ട്രിക് വാഹന വിപണിക്ക് ഊർജമേകാൻ പുതു ബൈക്കുമായി അമേരിക്കൻ കമ്പനി ഹാർലി ഡേവിഡ്സൺ. ലൈവ് വയർ എന്ന ഇലക്ട്രിക് ബൈക്കിൻെറ പ്രദർശനം ഹാർലി നിർവഹിച്ചു. 2020 പകുതിയോടെ ഹാർലി ഡേവിഡ്സൺ ബൈക്കിനെ ഇന്ത്യൻ വിപണിയി ൽ എത്തിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ യു.എസ്, കാനഡ, യുറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാവും ഹാർലിയുടെ ബൈക്ക് വിൽപനക്കെത്തുക.
ഇലക്ട്രിക് ബൈക്കാണെങ്കിലും പ്രകടനത്തിൽ വിട്ടുവീഴ്ചക്ക് ഹാർലി തയാറല്ല. 103 ബി.എച്ച്.പി പവറും 116 എൻ.എം ടോർക്കും ഹാർലിയുടെ കരുത്തനിൽ നിന്ന് ലഭിക്കും. 15.5kWh ബാറ്ററി പാക്കാണ് ഹാർലിയുടെ ഇലക്ട്രിക് മോട്ടോറിന് ഊർജമേകുന്നത്. മണിക്കൂറിൽ 0-100 കി.മീ വേഗത കൈവരിക്കാൻ കേവലം 3 സെക്കൻഡ് മതി. 129 കി.മീറ്ററാണ് പരമാവധി വേഗത.
ഒറ്റചാർജിൽ ഏകദേശം 235 കി.മീറ്റർ ഹാർലിയുടെ ബൈക്ക് സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 40 മിനുട്ടിൽ ബാറ്ററിയുടെ 80 ശതമാനവും ചാർജാകും. 60 മിനുട്ടിൽ ബാറ്ററി പൂർണമായും ചാർജാകുമെന്നാണ് ഹാർലി വ്യക്തമാക്കുന്നത്.
ഐ.എം.യു, ട്രാക്ഷൻ കൺട്രോൾ, ഡ്രാഗ് ടോർക്ക് സ്ലിപ് കൺട്രോൾ, കോർണറിങ് എ.ബി.എസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളെല്ലാം ഹാർലി ബൈക്കിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പൂർണമായും ക്രമീകരിക്കാൻ കഴിയുന്ന ഷോവ മോണോ ഷോക്ക് സസ്പെൻഷൻ പിന്നിലും ഷോവ യു.എസ്.ഡി സസ്പെൻഷൻ മുന്നിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുതിച്ചുപായുന്ന ഈ കരുത്തനെ പിടിച്ചു നിർത്താൻ മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്കുകളും പിന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കുമാണുള്ളത്. ഏകദേശം 21.46 ലക്ഷമായിരിക്കും ഹാർലിയുടെ ഇന്ത്യയിലെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.