Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹാർലിയുടെ...

ഹാർലിയുടെ സോഫ്​ടെയിലുകൾ

text_fields
bookmark_border
harley-davidson
cancel
ഹാർലി ഡേവിഡ്​സൺ തങ്ങളുടെ സോഫ്​ടെയിൽ വിഭാഗത്തിലെ നാല്​ ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. അന്താരാഷ്​ട്ര തലത്തിൽ എ​െട്ടണ്ണം അവതരിപ്പിച്ച ഹാർലി ഇന്ത്യയിലെത്തിയപ്പോൾ പകുതിയായി എണ്ണം ചുരുക്കുകയായിരുന്നു. സ്​ട്രീറ്റ്​ ബോബ്​, ഫാറ്റ്​ ബോബ്​, ഫാറ്റ്​ ബോയ്​, ഹെറിറ്റേജ്​ ക്ലാസിക്​ എന്നിവയാണ്​ പുതിയ സോഫ്​ടെയിൽ ബൈക്കുകൾ. അടുത്തവർഷം ഫാറ്റ്​ ബോയിയുടെ 115ാം ആനിവേഴ്​സറി എഡിഷനും ഹാർലി പുറത്തിറക്കുമെന്നാണ്​ കമ്പനി വൃത്തങ്ങൾ പറയുന്നത്​. 
Street-Bob

 

പുതിയ ബൈക്കുകളിൽ മാറ്റങ്ങൾ നിരവധിയാണ്​. പഴയ എൻജിനായ റെവല്യൂഷൻ എക്​സ്​ മാറ്റി മിൽവാക്കി എയ്​റ്റ്​ 107എന്ന പുതുപുത്തൻ ഹൃദയമാണ്​ നൽകിയിരിക്കുന്നത്​​. ഹാർലിയുടെ ഹോം ഗ്രൗണ്ടായ മിൽവാക്കിയുടെ പേരിലുള്ള എൻജിനാണിത്​. നിലവിൽ കമ്പനി തങ്ങളു​െട ടൂറിങ്​ റെയ്​ഞ്ച്​ ബൈക്കുകൾക്ക്​ ഇൗ എൻജിൻ ഉപയോഗിക്കുന്നുണ്ട്​. ​ഒാരോ സിലിണ്ടറിലും നാല്​ വാൽവുകളുള്ള 1750 സി.സി വി ട്വിൻ എൻജിനാണിത്​. വലിയ ആൾട്ടർനേറ്ററും എയർ ബോക്​സും ഒായിൽ കൂളിങ്ങും എൻജിന്​ മികവ്​ നൽകുന്നുണ്ട്​. കുറഞ്ഞ വിറയലും മികച്ച കാര്യക്ഷമതയും പരമ്പരാഗതശബ്​ദവും ഒത്തുചേർന്ന മിൽവാക്കികൾ മികവിന്​ പേരുകേട്ടവയാണ്​. 

Fat-Bob

ഹാർലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാഹന പരിഷ്​കരണമാണ്​പുതിയ സോഫ്​ടെയിലുകൾക്കായി നടത്തിയിരിക്കുന്നത്​. എൻജിനോടൊപ്പം ഷാസിയും അടിമുടി മാറി. ഭാരം കുറഞ്ഞതും കരുത്തേറിയതുമായ ഷാസിയാണ്​ പുതിയ ബൈക്കുകൾക്ക്​.17കിലോഗ്രാം ആണ്​ ഭാരം കുറഞ്ഞത്​. 34ശതമാനം കൂടുതൽ ദൃഢതയും ഷാസികൾ കൈവരിച്ചിട്ടുണ്ട്​. മിൽവാക്കി എൻജിനുകളുടെ കൂടിയ കരുത്തും ടോർക്കും ഏറ്റുവാങ്ങാൻ പാകത്തിനാണ്​ രൂപകൽപന. െെബക്കുകളുടെ പവർ വെയ്​റ്റ്​ അനുപാതവും മെച്ച​െപ്പട്ടിട്ടുണ്ട്​. എല്ലാം ചേർന്ന്​ മികച്ച കുതിപ്പും ബ്രേക്കിങ്​​ ​േശഷിയും വളവുകളിലെ സ്​ഥിരതയും സോഫ്​ടെയിലുകൾക്ക്​ ലഭിക്കും.

-fat-boy

സസ്​പെൻഷനിലെ മികവും എടുത്ത്​ ​പറയേണ്ടതാണ്​. മുന്നിൽ ഏറ്റവും പുതിയ ഡ്യൂവൽ ബെൻഡിങ്ങ്​ വാൽവ്​ സസ്​പെൻഷനാണ്​ നൽകിയത്​. പിന്നിൽ സീറ്റിനടിയിൽ ഒളിപ്പിച്ച്​ ​െവച്ചതുപോലെ മോണോകോക്ക്​ സസ്​പെൻഷനുമുണ്ട്​. ഉയർന്ന വേഗത്തിലും ഒാടിക്കുന്നയാളു​െട കൈപ്പിടിയിൽ കാര്യങ്ങൾ നിർത്താൻ പുതിയ സസ്​പെൻഷനുകൾ സഹായിക്കും. 

hd-heritage-softail-classic

കാഴ്​ചയിലും പുതിയ സോഫ്​ടെയിലുകൾ വ്യത്യസ്​തരാണ്​. ഹെഡ്​ലൈറ്റുകൾ എൽ.ഇ.ഡിയാണ്​. ഹെഡ്​ലൈറ്റ്​ രൂപകൽപനയും വേറെവിടെയും കാണാത്തതാണ്​. പുത്തൻ ഇന്ധന ടാങ്ക്​, താക്കോൽ വേണ്ടാത്ത സ്​റ്റാർട്ടാക്കൽ, എ.ബി.എസ്​ ഉൾ​െപ്പടെ സുരക്ഷാസംവിധാനങ്ങൾ, യു.എസ്​.ബി പോർട്ട്​, സുഖകരമായ ഇരിപ്പ്​ നൽകുന്ന സീറ്റുകൾ, തിളങ്ങുന്ന ഇൻസ്​ട്രുമ​​​​െൻറ്​ ക്ലസ്​ചറുകൾ തുടങ്ങി പ്രത്യേകതകൾ ഏറെയുള്ളവരാണ്​ സോഫ്​ടെയിലുകൾ. 
10 ലക്ഷത്തിന്​മുകളിലാണ്​ വില ആരംഭിക്കുന്നത്​. വില കുറഞ്ഞ സ്​ട്രീറ്റ്​ ബോബിൽ കയറണമെങ്കിൽ​ 11.99 ലക്ഷം മുടക്കേണ്ടിവരും. ഫാറ്റ്​ ബോബ്​ വീട്ടിലെത്തിക്കാൻ 13.99ലക്ഷം നൽകണം. ഫാറ്റ്​ ബോയ്​അൽപം മുന്തിയ ഇനമാണ്​^ 17.49ലക്ഷം. ഏറ്റവും ആഢ്യത്വമുള്ള ഹെറിറ്റേജ്​ ക്ലാസിക്കാണ്​ വിലയിലും കേമൻ. 18.99ലക്ഷം നൽകിയാൽ അതിഗംഭീരമായൊരു ഹാർലി ഡ്രൈവ്​ ഇതിൽ നടത്താം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harley-Davidsonautomobilemalayalam newsSoftailHarly india
News Summary - Harly davidson softail series-Hotwheels
Next Story