ഹെൽമെറ്റിലും എ.സി
text_fieldsമുകളിൽ തീക്കാറ്റ്, തലയിൽ ഹെൽമെറ്റ്, ദീർഘമായ യാത്രകൾ. ആലോചിക്കുേമ്പാൾ അത്ര സുഖമുള്ള അനുഭവമല്ലിത്. എങ്ങനെയെങ്കിലും ഹെൽമെറ്റ് ഉൗരി പുറത്തേക്ക് എറിഞ്ഞാലോ എന്നുപോലും തോന്നുന്നവരുണ്ട്. ഹെൽമെറ്റ് വൈസർ താഴ്ത്തിയും ഉയർത്തിയുംെവച്ച് ഒാടിക്കുകയാണ് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാവുന്ന ഏക കാര്യം. വൈസർ ഉയർത്തിയാൽ വെയിൽ അടിച്ചുകയറും, താഴ്ത്തിയാൽ കാറ്റുകയറാതെ വലയും. നിരന്തരമായി ബൈക്ക് യാത്ര നടത്തുന്നവരുടെ ഇത്തരം പരാധീനതകൾ പരിഹരിക്കാൻ എന്താണ് മാർഗെമന്ന ചിന്തയിൽനിന്ന് ഉണ്ടായതാണ് ഹെൽമറ്റുകൾക്ക് എ.സി െവച്ചാേലാ എന്ന ആശയം. ബംഗളൂരു കേന്ദ്രമായ ബ്ലൂ ആർമർ കമ്പനി അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ ഹെൽമെറ്റ് എ.സി പുറത്തിറക്കി. പേര് ബ്ലൂ സ്നാപ്.
ഹെൽമെറ്റിനെങ്ങനെ എ.സി െവക്കും എന്നല്ലേ. ബ്ലൂ സ്നാപ് എന്നത് തികച്ചും ലളിതമായൊരു ഉപകരണമാണ്. നമുക്കെല്ലാം പരിചയമുള്ള വാട്ടർ കൂളറുകളോടാണ് സാമ്യം. കൂളറുകളുടെ അതേ പ്രവർത്തന രീതി തന്നെയാണ് ബ്ലൂ സ്നാപ്പിെൻറതും. ചതുരാകൃതിയിലുള്ള െബൽറ്റോടുകൂടിയ ഒരു ഉപകരണമാണിത്. ഹെൽമെറ്റിന് മുന്നിലായാണ് ഇത് പിടിപ്പിക്കുന്നത്. െബൽറ്റ് പിന്നിലേക്ക് പിടിച്ചിട്ടാൽ ബ്ലൂസ്നാപ് യഥാസ്ഥാനത്തിരിക്കും. ഫിൽറ്റർ, ഫാൻ, വെള്ളം നിറക്കാൻ അറ, ബാറ്ററി എന്നിവയാണ് പ്രധാന ഘടകങ്ങൾ. ബാറ്ററി ചാർജ് ചെയ്താൽ യന്ത്രം പ്രവർത്തന സജ്ജമാകും.
ആദ്യം വെള്ളം അറയിൽ നിറക്കുക. ഉപകരണത്തിെൻറ അടിഭാഗത്തായി വെള്ളത്തിെൻറ ഒഴുക്ക് നിയന്ത്രിക്കുന്ന ബട്ടനുണ്ട്. ഇത് സാവകാശം തുറക്കുക. ശേഷം ബ്ലൂ സ്നാപ് ഒാണാക്കുക. ഫാൻ കറങ്ങുന്നതിെൻറ ചെറിയൊരു ഹുങ്കാര ശബ്ദം കേൾക്കാം. രണ്ട് റബർ വാൽവുകളിലൂടെയാണ് തണുത്ത കാറ്റ് ഹെൽമെറ്റിനുള്ളിലേക്ക് വരുന്നത്. യാത്രയിൽ എപ്പോഴും ഹെൽമെറ്റ് അടച്ചിട്ടാൽ എയർകണ്ടീഷൻ പിടിപ്പിച്ച ‘തല’യുമായി നാട് ചുറ്റാം. ബ്ലൂ സ്നാപ്പിനെ പറ്റി ചില സുപ്രധാന കാര്യങ്ങൾ. എട്ടു മുതൽ 10 മണിക്കൂർ വരെയാണ് ബാറ്ററി പ്രവർത്തിക്കുക. ബാറ്ററി ചാർജ് ചെയ്യാൻ യു.എസ്.ബി പോർട്ടുണ്ട്. ബാറ്ററി ലെവൽ അറിയാൻ നാല് എൽ.ഇ.ഡി ലൈറ്റുകൾ പിടിപ്പിച്ചിട്ടുണ്ട്. ഒരു പ്രാവശ്യം വെള്ളം നിറച്ചാൽ രണ്ടു മണിക്കൂർവരെ തണുത്ത കാറ്റ് ലഭിക്കും.
വീണ്ടും എ.സി ആവശ്യമുള്ളവർ അൽപം വെള്ളം ൈകയിൽ കരുതിയാൽ പിന്നേയും നിറക്കാം. മൂന്നുമുതൽ ആറുമാസം വരെ കൂടുേമ്പാൾ ഫിൽറ്റർ മാറേണ്ടിവരും. സൂക്ഷ്മ ജീവികളെക്കൂടി തടയുന്ന ആധുനികനാണ് ഇൗ ഫിൽറ്റർ. ബ്ലൂ സ്നാപ്പിെൻറ നിറം കറുപ്പാണ്. പ്ലാസ്റ്റിക്, റബർ എന്നിവകൊണ്ടാണ് വിവിധ ഘടകങ്ങൾ നിർമിച്ചിരിക്കുന്നത്. സ്വന്തം ഹെൽമെറ്റിെൻറ നിറമനുസരിച്ച് വിവിധ ഡിസൈനിലുള്ള ബെൽറ്റുകൾ തിരഞ്ഞെടുക്കാം. അൽപം ഭാരക്കൂടുതലാണെന്നതും ആസ്ത്മ പോലെയുള്ള രോഗങ്ങളുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്നതും ബ്ലൂസ്നാപ്പിെൻറ പ്രശ്നമാണ്. ബ്ലൂആർമർ കമ്പനിയുടെ വെബ്സൈറ്റിൽനിന്ന് 1948 രൂപക്ക് വാങ്ങാം. ആമസോണുൾപ്പെടെ ഒാൺലൈൻ കച്ചവടക്കാർ കൂടുതൽ ഉയർന്ന വിലക്കാണിത് വിൽക്കുന്നത്. അപ്പോ എയർകണ്ടീഷൻ യാത്രക്ക് ഒരുങ്ങുകയല്ലേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.