ആക്ടീവ 5 ജിയായി
text_fieldsന്യൂഡൽഹി: ആക്ടീവയുടെ പുതിയ പതിപ്പ് 5 ജി ഹോണ്ട ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. ഡൽഹിയിൽ ഒാേട്ടാ എക്സ്പോയിലാണ് ഹോണ്ട മോഡലിനെ ആദ്യമായി അവതരിപ്പിച്ചത്. സ്റ്റാൻഡേർഡ് വേരിയൻറിന് 52,460 രൂപയും ഡീലക്സ് വേരിയൻറിന് 54,325 രൂപയുമാണ് വില. എൽ.ഇ.ഡി ഹെഡ്ലാമ്പ് എത്തിയതും ചില ചെറിയ മാറ്റങ്ങളും ഒഴിച്ച് നിർത്തിയാൽ 4ജിയിൽ നിന്ന് കാര്യമായൊന്നും അപ്ഡേറ്റ് ചെയ്യാൻ ഹോണ്ട മുതിർന്നിട്ടില്ല.
സ്റ്റാൻഡേർഡ്, ഡീലക്സ് തുടങ്ങിയ രണ്ട് വേരിയൻറുകളിലാവും സ്കൂട്ടറെത്തുക. മുൻ വശത്ത് പുതുതായി ക്രോം ഇൻസേർട്ട് നൽകിയിട്ടുണ്ട്. മഫ്ലറിന് ഒരു എക്സ്ട്രാ പ്രൊറ്റക്ടർ ഉൾപ്പെടുത്തിയിരിക്കുന്നു. ഡിജിറ്റൽ ഡിസ്പ്ലേയുമായാണ് ഇൻസ്ട്രുമേൻറഷൻ ക്ലസ്റ്ററിെൻറ വരവ്. ഇതിൽ സർവീസ് കാലാവധിയാകുേമ്പാഴുള്ള നോട്ടിഫിക്കേഷൻ, ഇക്കോ ഒാപ്ഷൻസ് എന്നിവ നൽകിയിട്ടുണ്ട്. ഗ്രാസിയക്ക് സമാനമായി സീറ്റ് തുറക്കാനുളള സ്വിച്ച് മുൻവശത്ത് നൽകിയിരിക്കുന്നു.
109സി.സി സിംഗിൾ സിലണ്ടർ എയർ കൂൾഡ് ബി.എസ്.4 എൻജിനാണ് പുതിയ ആക്ടീവയുടെയും ഹൃദയം. കൂടുതൽ മികച്ച പ്രവർത്തനത്തിന് ഹോണ്ടയുടെ ഇക്കോ ടെക്നോളജിയും കൂട്ടിച്ചേർത്തിട്ടുണ്ട്. 8 ബി.എച്ച്.പി പവറും 9 എൻ.എം ടോർക്കും എൻജിൻ നൽകും. പരമാധി വേഗത മണിക്കൂറിൽ 83 കിലോ മീറ്ററാണ് പരമാവധി വേഗത. ടി.വി.എസ് ജൂപ്പിറ്റർ, ഹീറോ ഡ്യൂവറ്റ് എന്നിവക്കാവും പുതിയ സ്കൂട്ടർ വെല്ലുവിളി ഉയർത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.