Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജാവയെത്തി, ഇനി കളി...

ജാവയെത്തി, ഇനി കളി മാറും

text_fields
bookmark_border
ജാവയെത്തി, ഇനി കളി മാറും
cancel

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ മണ്ണിലേക്ക്​ വീണ്ടും ജാവയെത്തി. മഹീന്ദ്രയുടെ ചിറകിലേറി മൂന്ന്​ മോഡലുകളുമായാണ്​ ജാവയുടെ രണ്ടാം അവതാരപ്പിറവി. ജാവ, ജാവ 42, ജാവ പെരാക്ക്​ എന്നിവയാണ്​ ഇന്ത്യൻ യുവത്വത്തി​​​​​​​െൻറ നെഞ്ചിടിപ്പേറ്റി പുറത്തിറങ്ങിയത്​. 1.55 ലക്ഷം മുതൽ 1.89 ലക്ഷം വരെയാണ്​ വിവിധ മോഡലുകളുടെ ഇന്ത്യൻ വിപണി വില.

JAWA-63

ജാവ, ജാവ 42 എന്നിവ 293 സി.സി സിംഗിൾ സിലിണ്ടർ എൻജിൻ കരുത്തിലാണ്​ പുറത്തിറങ്ങുന്നത്​. പെരാക്കിന്​ കരുത്തേകുക 334 സി.സി എൻജിനാകും. ജാവയും ജാവ 42വും ഒ​രേ പ്ലാറ്റ്​ഫോമിലാണ്​ കമ്പനി നിർമിച്ചിരിക്കുന്നത്​. വൃത്താകൃതിയിലുള്ള ഹെഡ്​ലാമ്പ്​, ഇന്ധന ടാങ്കിലെ ഡ്യുവൽ ടോൺ ക്രോം ഫിനിഷ്​, ട്വിൻ എക്​സ്​ഹോസ്​റ്റ്​, ഫ്ലാറ്റ്​ സാഡിൽ, റൗണ്ട്​ ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്റർ എന്നിവയെല്ലാമാണ്​ ബൈക്കുകളുടെ പ്രധാന പ്രത്യേകത. 293 സി.സി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇൻജക്​റ്റഡ്​ ലിക്വുഡ്​ കൂൾഡ്​ എൻജിൻ 27 എച്ച്​.പി പവറും 28 എൻ.എം ടോർക്കും നൽകും. മോജോയിലുള്ള അതേ എൻജിൻ തന്നെയാണ്​ ജാവയിലും മഹീന്ദ്ര ഉപയോഗിച്ചിരിക്കുന്നത്​.

ട്വിൻ ഷോക്ക്​ അബ്​സോർബുകൾ പിന്നിലും ടെലിസ്​കോപിക്​ ഫോർക്ക്​ മുന്നിലും ബൈക്കുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. മുന്നിൽ ഡിസ്​കും പിന്നിൽ ഡ്രം ബ്രേക്കുകളുമാണ്​ ജാവയെ പിടിച്ച്​ നിർത്തുക. സിംഗിൾ ചാനൽ എ.ബി.എസാണ്​. 14 ലിറ്റർ ശേഷിയുള്ളതാണ്​ ഇന്ധനടാങ്ക്​. 176 കിലോ ഗ്രാമാണ്​ ഭാരം. അതേ സമയം, ജാവ പെരാക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല. ജാവ, ജാവ 42 എന്നിവ പുറത്തിറങ്ങിയതിന്​ ശേഷമാവും പെരാക്ക്​ വിപണിയിലെത്തുക എന്നാണ്​ സൂചന. ഡിസംബറോട്​ കൂടി ജാവയുടെ ആദ്യ ഷോറും ഇന്ത്യയിൽ തുറക്കും. 2019ലായിരിക്കും ഡെലിവറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileJawaJawa 42Jawa PerakMalayalam News
News Summary - Jawa launches three models-Hotwheels
Next Story