Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകാമറ...

കാമറ അടിസ്ഥാനമാക്കിയുള്ള അഡാപ്​റ്റീവ്​ ​ക്രൂയിസ്​ കൺട്രോൾ സിസ്​റ്റവുമായി കാവസാക്കി

text_fields
bookmark_border
Adaptive-cruice-control
cancel

കാമറ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഡാപ്​റ്റീവ്​ ക്രൂയിസ്​ കൺട്രോൾ സിസ്​റ്റം അവതരിപ്പിക്കാ​നൊരുങ്ങി കാവസാക്കി. റഡാറുകൾക്ക്​ പകരമാണ്​ കാവസാക്കിയുടെ ബൈക്കുകളിൽ കാമറ ക്രൂയിസ്​ കൺട്രോൾ സിസ്​റ്റം എത്തുന്നത്​. ഫെയ റിങ്ങിലെ രണ്ട്​ കാമറകളായിരിക്കും കാവസാക്കിയുടെ ക്രൂയിസ്​ കൺട്രോൾ സിസ്​റ്റത്തെ നിയ​​ന്ത്രിക്കുക.

ബോഷിൻെറയും മറ്റ്​ റഡാറുകൾക്ക്​ സമാനമായിരിക്കും കാമറ സിസ്​റ്റത്തി​േൻറയും പ്രവർത്തനം. ​. നേരത്തെ റഡാർ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ സംവിധാനം കാവസാക്കി വികസിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത്​ വന്നിരുന്നു. എ.ബി.എസ്​ ബ്രേക്കിങ്​ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായിരുന്നു കാവസാക്കി പുതിയ റഡാർ സുരക്ഷാ ടെക്​നോളജി അവതരിപ്പിച്ചത്​. വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുകയാണ്​ റഡാർ സംവിധാനത്തിൻെറ പ്രധാന ലക്ഷ്യം.

റഡാറിന്​ പകരം കാമറ ക്രൂയിസ്​ കൺട്രോൾ സംവിധാനം ഉപയോഗിക്കു​േമ്പാൾ റോഡിലെ വാഹനങ്ങളും മറ്റ്​ വസ്​തുക്കളെ ഫലപ്രദമായി തിരിച്ചറിയാൻ സാധിക്കും. നേരത്തെ ഡ്യൂക്കാട്ടി പുതിയ മൾട്ടിസ്​ട്രാഡയിലായിലും റഡാർ അടിസ്ഥാനമാക്കിയുള്ള അഡാപ്​റ്റീവ്​ ക്രൂയിസ്​ കൺട്രോൾ സംവിധാനം അവതരിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsKawasakiAdaptive Cruise Control
News Summary - Kawasaki Working On Camera-Based Adaptive Cruise Control-Hotwheels
Next Story