ഡ്യൂക്കിന്റെ അതികായൻ
text_fieldsഭാരതീയ യുവതയുടെ നിരത്തുകൾതോറുമുള്ള വന്യവേഗങ്ങൾക്ക് ഗതിവേഗം പകർന്ന വാഹന നിർമാതാക്കളാണ് കെ.ടി.എം ഡ്യൂക്. യൂറോപ്പിലെ പന്തയ പാതകളെ തീപിടിപ്പിച്ചശേഷമായിരുന്നു ഡ്യൂക്കുകൾ ഇവിടെയെത്തിയത്. നിറവൈവിധ്യം പോലും വേണ്ടെന്നുെവക്കുമാറ് ആത്മവിശ്വാസം നിറഞ്ഞ ചുവടുകളായിരുന്നു ഡ്യൂക്കുകളുടേത്. ലോകത്തിറങ്ങുന്ന എല്ലാ ഡ്യൂക്കുകളും ഒാറഞ്ച്, വെള്ള, കറുപ്പ് നിറങ്ങളുടെ സങ്കലനം മാത്രമാണ്.
വെള്ളയും കറുപ്പും നിറങ്ങളല്ലെന്ന് വിചാരിച്ചാൽ പിന്നെ ഒാറഞ്ച് എന്ന ഒറ്റ വർണ്ണത്തിലാണ് ഡ്യൂക്കുകളെല്ലാം നിലനിൽക്കുന്നതെന്നർഥം. തിരഞ്ഞെടുക്കാനൊരു നിറംപോലുമില്ലാതിരുന്നിട്ടും യുവതലമുറ ഡ്യൂക്കുകൾക്ക് പിന്നാലെ അലയണമെങ്കിൽ ഇതിനെന്തോ പ്രത്യേകയുണ്ടെന്ന് ഉറപ്പിക്കാം. ഡ്യൂക്കുകളുടെ വ്യതിരിക്തതക്ക് പ്രധാന കാരണം വാഹന ശരീരത്തിന് ദൃഢതനൽകുന്ന ട്രെല്ലിസ് എന്ന ഷാസി ഫ്രെയിമാണ്.
നാലഞ്ച് ഇരുമ്പുദണ്ഡുകൾ തലങ്ങും വിലങ്ങും പിടിപ്പിച്ചതായി തോന്നുമെങ്കിലും ആ നിർമിതി നൽകുന്ന കരുത്ത് ചില്ലറയല്ല. ഒട്ടും കൊഴുപ്പടിയാതെ മെലിഞ്ഞ് ദൃഢമായ വാഹനശരീരവും ഡ്യൂക്കുകളുടെ പ്രത്യേകതയാണ്. ഇങ്ങനെ ഹരംപിടിപ്പിക്കുന്ന സവിശേഷതകളുടെ മീതെ 790 സി.സി എൻജിൻ കയറ്റിെവച്ചാൽ എങ്ങനിരിക്കും. അതറിയണമെങ്കിൽ പുതിയ ഡ്യൂക് 790 കാണണം.
790 സി.സി എന്ന് കേൾക്കുേമ്പാൾ നെറ്റി ചുളിയുന്നുണ്ടല്ലേ. നമ്മുടെ സ്വന്തം ആൾേട്ടാ 800ലും ക്വിഡിലുമൊക്കെ കാണുന്ന എൻജിനുകൾക്ക് തുല്യമായ 790 സി.സിയെപ്പറ്റിതന്നെയാണ് പറയുന്നത്. ഡ്യൂക്കിലെ ഇൗ പാരലൽ ട്വിൻ എൻജിൻ 105 എച്ച്.പി കരുത്തും 87എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. 187 കിലോഗ്രാം മാത്രം ഭാരമുള്ളൊരു വാഹനത്തിൽ വന്യമായ ഇൗ കരുത്ത് സന്നിവേശിക്കുേമ്പാഴുള്ള ഫലപ്രാപ്തി ഉൗഹിച്ചുകൊള്ളുക.
അതെ, അനുയോജ്യമായ സാഹചര്യത്തിൽ ഡ്യൂക് 790 മണിക്കൂറിൽ 250 കിലോമീറ്ററും കടന്ന് പറപറക്കും. ഡ്യൂക്കുകളുടെ സവിശേഷതയായ ട്രെല്ലിസ് ഫ്രെയിം അതേരൂപത്തിൽ 790ൽ ഉപയോഗിച്ചിട്ടില്ലെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. സ്റ്റീലിലും അലൂമിനിയത്തിലും നിർമിച്ച പുതിയ ഫ്രെയിമിന് ഭാരം കുറവും ദൃഢതകൂടുതലുമാണ്. സ്ട്രീറ്റ്, ട്രാക്ക്, സ്പോർട്ട് തുടങ്ങി നാല് റൈഡിങ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, എ.ബി.എസ്, ലോഞ്ച് കൺട്രോൾ എന്നിവയൊക്കെയുള്ള ഏറെ ആധുനികനാണ് 790.
ട്രാക്ക് മോഡിൽ വിവിധതരം സെറ്റിങ്ങുകൾ റൈഡർമാർക്ക് ആവശ്യാനുസരണം ക്രമീകരിക്കാൻ സൗകര്യമുണ്ട്. എ.ബി.എസുകൾ ഡീ ആക്ടിവേറ്റ് ചെയ്യാനും ഒമ്പത് ലെവലുകളുള്ള ട്രാക്ഷൻ കൺട്രോളുകൾ ആവശ്യാനുസരണം മാറ്റാനുമെല്ലാം ട്രാക്ക് മോഡിലാകും. തൽക്കാലം ബ്ലൂ ടൂത്ത് കണക്ടിവിറ്റി സ്റ്റാൻഡേർഡല്ല. വേണമെന്നുള്ളവർക്ക് പിടിപ്പിച്ച് നൽകും. 185 എം.എം ഗ്രൗണ്ട് ക്ലിയറൻസുള്ള ടി.എഫ്.ടി ഡിസ്പ്ലേയും ആറ് സ്പീഡ് ഗിയർബോക്സുമുള്ള ഡ്യൂക് 790െൻറ വില 8.64 ലക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.