കരുത്ത് കൂട്ടി റോയൽ എൻഫീൽഡ്
text_fieldsകരുത്ത് കൂടിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പാക്കാനൊരുങ്ങി റോയൽ എൻഫീൽഡ്. റോയൽ എൻഫീൽഡ് സി.ഇ.ഒ സിദ്ധാർഥ് ലാലാണ് ഇക്കാര്യം അറിയിച്ചത്. കരുത്ത് കൂടിയ ഹിമാലയൻ ബൈക്കാവും റോയൽ എൻഫീൽഡ് വിപണിയിലിറക്കുക. 8 മുതൽ 10 ബി.എച്ച്.പിയുടെ വരെ അധിക കരുത്ത് പുതിയ മോഡലിനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഒരു മോേട്ടാർ സൈക്കിൾ മാഗസിന് നൽകിയ അഭിമുഖത്തിലാണ് സിദ്ധാർഥ് ലാൽ ഇക്കാര്യം അറിയിച്ചത്. ചില മോഡലുകൾ കരുത്ത് കൂട്ടി ഇറക്കാനുള്ള ശ്രമത്തിലാണ് റോയൽ എൻഫീൽഡ്. ഹിമാലയനും ഇത്തരത്തിൽ കരുത്ത് കൂട്ടി ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ മോഡലുകൾ പുറത്തിറക്കുന്നത് കയറ്റുമത് കൂട്ടുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും ലാൽ പറഞ്ഞു.
നിലവില്‍ ഐഷര്‍ മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ആഗോള വിപണിയില്‍ 96 ശതമാനം വിഹിതവും ഇന്ത്യയില്‍ നിന്നാണ്. ഇതില്‍ ഭൂരിഭാഗവും 350 സിസി ബൈക്കുകളാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി 500 സിസി ബൈക്കുകള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചു വരുകയാണ്. നിലവില്‍ ആകെ വില്‍പ്പനയുടെ 10 ശതമാനം 500 സിസി ശ്രേണിയില്‍ നിന്നാണ്. ഈയൊരു ആത്മവിശ്വാസത്തിലാണ് കരുത്തേറിയ എഞ്ചിനില്‍ ഹിമാലയന്‍ അവതരിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.