അവിശ്വസനീയ വിലയിൽ 650 സി.സി ബൈക്കുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്
text_fieldsഅവിശ്വസനീയ വിലയിൽ പുതിയ 650 സി.സി എൻജിൻ കരുത്തിലുള്ള ബൈക്കുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്. ഇൻറർസെപ്റ്റർ 650, കോണ്ടിനെൻറൽ ജി.ടി 650 എന്നീ മോഡലുകളാണ് കമ്പനി ഒൗദ്യോഗികമായി പുറത്തിറക്കിയത്. ഗോവയിൽ നടന്ന ചടങ്ങിലായിരുന്നു ഇരു മോഡലുകളും റോയൽ എൻഫീൽഡ് അവതരിപ്പിച്ചത്.
ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന ട്വിൻ സിലിണ്ടർ എൻജിൻ ബൈക്കുകളുമായി താരതമ്യം ചെയ്യുേമ്പാൾ കുറഞ്ഞ വിലയാണ് ഇരു മോഡലുകൾക്കും റോയൽ എൻഫീൽഡ് നൽകിയിരിക്കുന്നത്. 2.50 ലക്ഷത്തിലാണ് ഇൻറർസെപ്റ്ററിെൻറ വില തുടങ്ങുന്നത്. കോണ്ടിനെൻറൽ ജി.ടിക്ക് 2.65 ലക്ഷവും നൽകണം. ട്വിൻ സിലിണ്ടർ 648 സി.സി എൻജിനാണ് രണ്ട് ബൈക്കുകൾക്കും കരുത്ത് നൽകുന്നത്. 47.6 പി.എസ് പവറും 53 എൻ.എം ടോർക്കും എൻജിൻ നൽകും. ആറ് സ്പീഡ് ഗിയർബോക്സാണ്. സ്ലിപ് അസിസ്റ്റ് ക്ലച്ചും ഇതിനൊപ്പം നൽകിയിട്ടുണ്ട്.
മിലാനിൽ നടന്ന മോേട്ടാർ ഷോയിലാണ് ഇരു മോഡലുകളെയും കമ്പനി ആദ്യമായി അവതരിപ്പിച്ചത്. എൻജിൻ ഒന്നാണെങ്കിലും ഇരു മോഡലുകളുടെയും ഡിസൈൻ വ്യത്യസ്തമാണ്. റോയൽ എൻഫീൽഡ് ബൈക്കുകളുടെ തനത് രൂപശൈലിയാണ് ഇൻറർസെപ്റ്റർ പിന്തുടരുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ഫ്ലാറ്റ് സീറ്റ്, ടിയർഡ്രോപ് ഇന്ധന ടാങ്ക് എന്നിവയെല്ലാമാണ് ഡിസൈൻ സവിശേഷതകൾ. റോയൽ എൻഫീൽഡ് ക്ലാസിക് 350, 500 എന്നീ മോഡലുകളുമായി ഡിസൈനിലുള്ള സാമ്യം ശ്രദ്ധേയമാണ്. നീളം കൂടിയ ഹാൻഡിൽബാറും റിയർ ഫൂട്ട്പെഗുമാണ് മറ്റൊരു പ്രത്യേകത.
കഫേറേസർ രൂപഭാവങ്ങളുമായാണ് കോണ്ടിനെൻറൽ ജി.ടി 650 എത്തുന്നത്. ക്ലാസിക് രൂപമാണ് ഇൻറർസെപ്റ്ററിന് നൽകിയതെങ്കിൽ സ്പോർട്ടിയാണ് കോണ്ടിനെൻറൽ ജി.ടി. ക്ലിപ് ഒാൺ ഹാൻഡിൽബാർ, റിയർ സെറ്റ് ഫൂട്ട്പെഗ്സ്, ട്വിൻ എക്സ്ഹോസ്റ്റ് തുടങ്ങി ബൈക്കിനെ സ്പോർട്ടിയാക്കാനുള്ള ഘടകങ്ങളെല്ലാം റോയൽ എൻഫീൽഡ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. 41mm ടെലിസ്കോപിക് ഫോർക്കുകൾ മുന്നിലും അഡ്ജസ്റ്റബിൾ ട്വിൻ ഷോക്ക് അബ്സോർബുകൾ പിന്നിലും നൽകിയിരിക്കുന്നു. 320mm ഡിസ്ക് 240mm ഡിസ്ക് ബ്രേക്കുകളാണ് റോയൽ എൻഫീൽഡിെൻറ കരുത്തരെ പിടിച്ച് നിർത്തുക. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എ.ബി.എസുമുണ്ട്. ഇൻറർസെപ്റ്റർ 650 ഹാർലിയുടെ സ്ട്രീറ്റ് 750യുമായാണ് നേരിേട്ടറ്റുമുട്ടുന്നത്. നിലവിൽ കോണ്ടിനൻറൽ ജി.ടി 650ക്ക് ഇന്ത്യയിൽ ശക്തരായ എതിരാളികളില്ല.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.