ആഡംബര കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്
text_fieldsഇൻറർസെപ്റ്റർ 650, കോണ്ടിനെൻറൽ ജി.ടി 650 തുടങ്ങിയ കരുത്തൻ ബൈക്കുകൾ അവതരിപ്പിച്ചതിന് പിന്നാലെ വാഹന വിപണിയെ വീണ്ടും ഞെട്ടിച്ച് റോയൽ എൻഫീൽഡ്. പുതിയൊരു കൺസെപ്റ്റ് മോഡലിലുടെയാണ് റോയൽ എൻഫീൽഡ് വാഹനലോകത്ത് വീണ്ടും ചർച്ചയാവുന്നത്. 1938ലെ പുറത്തിറങ്ങിയ കെ.എക്സ് എന്ന വിഖ്യാത മോഡലിന് ആദരമർപ്പിച്ച് കൺസെപ്റ്റ് മോഡലാണ് കമ്പനി മിലാനിൽ നടക്കുന്ന മോേട്ടാർ ഷോയിലാണ് കമ്പനി പുതിയ മോഡൽ അവതരിപ്പിച്ചത്. ട്വിൻ സിലിണ്ടർ എൻജിനോട് കൂടിയ കൺസെപ്റ്റ് KX എന്ന മോഡലാണ് റോയൽ എൻഫീൽഡ് മിലാനിൽ പുറത്തിറക്കിയത്.
ഇന്ത്യയിലും യു.കെയിലുമായിട്ടാണ് ബൈക്കിെൻറ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. സിംഗിൾ സീറ്റ് മോഡലാണ് കെ.എക്സ്. തുകലിെൻറ ആവരണം സീറ്റിനും ഹാൻഡിൽബാറിനു മുകളിലും നൽകിയിട്ടുണ്ട്. പഴയ റോയൽ എൻഫീൽഡ് ലോഗോയോട് കൂടിയ എൽ.ഇ.ഡി ഹെഡ്ലൈറ്റ്, ഡ്യുവൽ എക്സ്ഹോസ്റ്റ്, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാമാണ് മറ്റ് പ്രധാന പ്രത്യേകതകൾ.
പഴയ കെ.എകസ് 1140 സി.സി എൻജിനിെൻറ കരുത്തിലായിരുന്നു വിപണിയിലെത്തിയിരുന്നത്. എന്നാൽ, പുതിയതിൽ 838 സി.സി എൻജിനാവും ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. മോഡൽ എപ്പോൾ വിപണിയിലെത്തുമെന്നതിനെ കുറിച്ച് റോയൽ എൻഫീൽഡ് സൂചനകളൊന്നും നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.