ഒാഫ് റോഡിനെ പ്രണയിക്കുന്നവർക്കായി പുതിയ റോയൽ എൻഫീൽഡ്
text_fieldsഎൻഫീൽഡ് ക്ലാസിക് 500 ഗ്രീൻ ഫ്ളൈ ഒാഫ് റോഡർ, ഫ്യൂവൽ ടാങ്കിലെ റോയൽ എൻഫീൽഡ് എന്ന നാമം ഒഴിച്ച് നിർത്തായാൽ ഇൗ ബൈക്കിന് റോയൽ എൻഫീൽഡുമായി യാതൊരു സാമ്യവുമില്ല. ഒാഫ് റോഡ് പ്രേമികളുടെ മനം കവരാൻ മാഡ്രിഡ് ഒാേട്ടാ എക്സ്പോയിലാണ് റോയൽ എൻഫീൽഡ് ഇൗ കരുത്തനെ അവതരിപ്പിക്കുന്നത്. റോയൽ എൻഫീൽഡ് ക്ലാസികിെൻറ കസ്റ്റം ചെയ്ത മോഡലാണ് ഇത്.
ജീസസ് ഡി ജുവാൻ എന്ന ഡിസൈനറുടെ കരവിരുതിലാണ് സുന്ദരൻ റോയൽ എൻഫീൽഡ് പിറന്നത്.ക്ലാസിക് 500 അടിസ്ഥാനത്തിലാണ് രൂപകൽപ്പനയെങ്കിലും കോണ്ടിനൻറൽ ജി.ടിയുടെ ബോഡി ഫ്രെയിമാണ് കസ്റ്റം മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. ഒഴുക്കത്തിലുള്ള ഡിസൈനിലാണ് ബൈക്കിെൻറ രൂപകൽപ്പന. ഗ്രാഫിക്സിനൊപ്പം ഗ്രീൻ നിറത്തിലാണ് ഫ്യൂവൽ ടാങ്ക്.ഡ്യുവൽ ഷോക്ക് അബ്സോർബിന് പകരം സിംഗിൾ മോണോഷോക്ക് യൂണിറ്റാണ് നൽകിയിരിക്കുന്നത്.ഹെഡ്ലെറ്റിെൻറ ഡിസൈനും റോയൽ എൻഫീൽഡ് ബൈക്കുകളുടെ തനത് ഡിസൈനിൽ നിന്ന് വേറിട്ട് നിൽക്കുന്നു.
ഒാഫ് റോഡുകൾക്ക് ഇണങ്ങും വിധമാണ് ടയറുകളുടെ രൂപകൽപ്പന. എന്നാൽ എൻജിനിൽ ഒരു മാറ്റത്തിനും മുതിർന്നിട്ടില്ല എന്നതാണ് ശ്രദ്ധേയകരമായ കാര്യം. 499cc സിംഗിൾ സിലിണ്ടർ എൻജിൻ 27.2 ബി.എച്ച്.പി കരുത്തും 41.3എം.എം ടോർക്കുമേകും. എന്നാൽ നിരത്തിലിറക്കാനുള്ള അനുമതി ഇതുവരെയായിട്ടും പുതിയ ബൈക്കിന് ലഭിച്ചിട്ടില്ല. വൈകാതെ തന്നെ ഇതും നേടി പുതിയ ബൈക്ക് നിരത്തിെലത്തിക്കാനുള്ള ശ്രമത്തിലാണ് റോയൽ എൻഫീൽഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.