സുപ്പർ ബൈക്കുകൾക്ക് വൻ വിലക്കുറവ്
text_fieldsന്യൂഡൽഹി: വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ബൈക്കുകളുടെ തീരുവ കേന്ദ്രസർക്കാർ കുറച്ചു. 75 ശതമാനത്തിൽ നിന്ന് 50 ശതമാനമായാണ് തീരുവ കുറച്ചത്. ഇതോടെ ഹാർലി ഡേവിഡ്സൺ ഉൾപ്പടെയുള്ള സൂപ്പർ ബൈക്ക് നിർമാതാക്കൾ മോഡലുകളുടെ വില കുറച്ച് രംഗത്തെത്തി. ഹാർലി ഡേവിഡ്സൺ, ഡ്യൂക്കാറ്റി, ഇന്ത്യൻ തുടങ്ങിയ കമ്പനികളാണ് ബൈക്കുകളുടെ വില കുറച്ചത്.
ഡ്യൂക്കാട്ടി മോണിസ്റ്റർ 1200, മോണസ്റ്റർ 1200 എസ് റെഡ്, മോണസ്റ്റർ 1200 എസ് ഗ്രേ, പനീഗലേ ആർ എന്നീ മോഡലുകളുടെ വിലയാണ് കുറച്ചത്. മോണിസ്റ്റർ ബൈക്കുകളുടെ വിലയിൽ 2.92 ലക്ഷം രൂപയുടെ വരെ കുറവ് വരുത്തിയിട്ടുണ്ട്. ശരിക്കും ലോട്ടറിയടിച്ച് പനീഗേല ആർ വാങ്ങുന്നവർക്കാണ്. ബൈക്കിെൻറ വിലയിൽ 7.36 ലക്ഷം രൂപയുടെ കുറവാണ് കമ്പനി വരുത്തിയത്. നിലവിൽ 51.82 ലക്ഷമാണ് ഇൗ സൂപ്പർ ബൈക്കിെൻറ വില.
മറ്റൊരു സൂപ്പർ ബൈക്ക് നിർമാതാക്കളായ ഹാർലിയും വിവിധ മോഡലുകളുടെ വില കുറച്ചിട്ടുണ്ട്. വിവിധ മോഡലുകൾക്ക് 3.73 ലക്ഷം വരെയാണ് ഹാർലി കുറച്ചിരിക്കുന്നത്. ഹാർലിയുടെ റോഡ് ഗ്ലൈഡ് ബൈക്ക് 2.62 ലക്ഷം രൂപ കുറവിൽ 32.99 ലക്ഷം രൂപക്ക് ലഭ്യമാവും.
ഇന്ത്യൻ മോേട്ടാർ സൈക്കിളും ബൈക്കുകളുടെ വില കുറച്ചിട്ടുണ്ട്. വിവിധ മോഡലുകൾക്ക് 3 ലക്ഷം രൂപ വരെ കുറവാണ് കമ്പനി നൽകുന്നത്. സകൗട്ട് സിക്സ്റ്റി, സകൗട്ട്, ഇന്ത്യൻ ചീഫ് തുടങ്ങിയ മോഡലുകൾക്കാണ് ഇന്ത്യൻ മോേട്ടാർ സൈക്കിൾ വില കുറച്ചിരിക്കുന്നത്. മറ്റൊരു വാഹനനിർമാതാക്കളയ ട്രംയഫ് 40,000 രൂപ മുതൽ 62,000 രൂപ വരെയാണ് വിവിധ മോഡലുകൾക്ക് കുറച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.