Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightന്യൂ ജെൻ ലുക്കിൽ...

ന്യൂ ജെൻ ലുക്കിൽ ബർഗ്​മാൻ സ്​ട്രീറ്റ്​

text_fields
bookmark_border
burgman-street-23
cancel

മാക്​സി സ്​കൂട്ടർ ഡിസൈനിൽ സുസുക്കിയുടെ പുതിയ അവതാരമെത്തുന്നു. ബർഗ്​മാൻ സ്​ട്രീറ്റാണ്​ ഇന്ത്യൻ വിപണിയിൽ കമ്പനി അവതരിപ്പിക്കുന്നത്​. ജൂലൈ 19നാണ്​ സ്​കൂട്ടർ വിപണിയിൽ പുറത്തിറക്കുക. പഴയ കെനറ്റിക്​ ബ്ലേസുമായി സാമ്യമുള്ള ഡിസൈനിലാണ്​ ബർഗ്​മാനും പുറത്തിറക്കുന്നത്​.

125 സി.സി, 250 സി.സി, 400 സി.സി, 600 സി.സി എൻജിൻ ഒാപ്​ഷനുകളിലെല്ലാം ബർഗ്​മാൻ സ്​ട്രീറ്റ്​ ആഗോളവിപണിയിൽ പുറത്തിറങ്ങിയിരുന്നു. എന്നാൽ, 125 സി.സി എൻജിനിൽ മാത്രമാവും ഇന്ത്യയിൽ സ്​കൂട്ടറെത്തുക.

burgman-street-auto

ആക്​സസ്​ 125 സി.സിയിൽ കാണുന്ന അതേ എൻജിനാവും ബർഗ്​മാൻ സ്​ട്രീറ്റിലും ഉണ്ടാവുക. 8.7 ബി.എച്ച്​.പി കരുത്ത്​ 6500 ആർ.പി.എമ്മിലും 10.2 എൻ.എം ടോർക്ക്​ 5000 ആർ.പി.എമ്മിലും നൽകും. ഏകദേശം 38 മുതൽ മൈലേജ്​ ലഭിക്കുമെന്നുമാണ്​ പ്രതീക്ഷ. സുസുക്കി ജിക്​സർ കാണുന്ന അതേ ഇൻസ്​ട്രു​മെ​േൻറഷൻ ക്ലസറ്ററാണ്​ ബർഗ്​മാനിലുമുണ്ടാകു. 

5000 രൂപക്ക്​ സ്​കൂട്ടർ ബുക്ക്​ ചെയ്യാനുള്ള സൗകര്യം സുസുക്കി നൽകുന്നണ്ട്​. ഹോണ്ട ഗ്രാസിയ, ടി.വി.എസ്​ എൻ ടോർക്ക്​, അപ്രിലിയ എസ്​.ആർ 125 തുടങ്ങിയ ബൈക്കുകൾക്കാവും ബർഗ്​മാൻ സ്​ട്രീറ്റ്​ വെല്ലുവിളിയാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilesuzkimalayalam newsScooterBurgman strret
News Summary - Suzuki Burgman Street Launch Date Revealed-Hotwheels
Next Story