അകുലയെത്തും അപ്പാച്ചെ ആർ.ആർ 310 ആയി
text_fields2016 ഒാേട്ടാ എക്സ്പോയിൽ അകുല 310 എന്ന പേരിൽ അപ്പാച്ചേ ആർ.ആർ 310 എസ് കൺസെപ്റ്റ് മോഡൽ ടി.വി.എസ് അവതരിപ്പിച്ചിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ ടി.വി.എസ് അപ്പാച്ചെ ആർ.ആർ 310 എസ് ഡിസംബർ ആറിന് പുറത്തിറങ്ങും. ബി.എം.ഡബ്ളിയു ജി.310 ആർ മോഡലിനെ അടിസ്ഥാനമാക്കിയാണ് ബൈക്കിനെ ടി.വി.എസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏകദേശം 2 ലക്ഷം രൂപക്കടുത്തായിരിക്കും വില. സ്പോർട്സ് ബൈക്കുകൾക്കിടയിൽ എൻട്രി ലെവൽ മോഡലായിട്ടായിരിക്കും പുതിയ ബൈക്കിെൻറ അരങ്ങേറ്റം.
സ്റ്റിഫ് അലൂമിനിയം ഫ്രെയിമിൽ കാർബൺ-ഫൈബർ മെറ്റീരിയൽ ഉപയോഗിച്ചാണ് വാഹനത്തിെൻറ ബോഡി പൂർണമായും നിർമിച്ചിരിക്കുന്നത്. 313 സി.സി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിൻ 34 ബി.എച്ച്.പി കരുത്തും 28 എൻ.എം ടോർക്കുമേകും. 6 സ്പീഡാണ് ഗിയർബോക്സ്. റെഡ്, ബ്ലൂ നിറങ്ങളിൽ വാഹനം ലഭ്യമാകും.
സ്പ്ലിറ്റ് ഹീറ്റ്, പെർഫോമൻസ് ടയറുകൾ, ഇരട്ട ഹെഡ്ലാംമ്പ്, പെറ്റൽ ഡിസ്ക്, എ.ബി.എസ് തുടങ്ങിയവ ബൈക്കിലുണ്ടാകും. ഹൊസൂരിലുള്ള നിർമാണ ശാലയിലാണ് ബൈക്കിെൻറ നിർമാണം പുരോഗമിക്കുന്നത്. കെ.ടി.എം ഡ്യൂക്ക് ആർ.സി 390, കാവസാക്കി നിഞ്ച 300, യമഹ ആർ.3 എന്നിവക്കാവും ടി.വി.എസിെൻറ പുതിയ കരുത്തൻ വെല്ലുവിളി ഉയർത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.