സ്പ്ലെൻഡറിനെ വെട്ടാൻ ടി.വി.എസിെൻറ റേഡിയോൺ
text_fieldsകമ്യൂട്ടർ മോേട്ടാർസൈക്കിൾ സെഗ്മെൻറിൽ പുതിയ മോഡലുമായി ടി.വി.എസ്. റേഡിയോൺ എന്ന മോഡലാണ് സ്പ്ലെൻഡർ ഉൾപ്പടെയുള്ള ബൈക്കുകളെ വെല്ലുവിളിക്കാൻ ടി.വി.എസ് രംഗത്തിറക്കുന്നത്. 48,400 രൂപയാണ് പുതിയ ബൈക്കിെൻറ ഷോറും വില.
25 മുതൽ 35 വരെ പ്രായമുള്ള യുവാക്കളെ ലക്ഷ്യമിട്ടാണ് ബൈക്ക് പുറത്തിറക്കുന്നത്. ടി.വി.എസ് സ്റ്റാർസിറ്റിയിലുള്ള അതേ 109.7 സി.സി സിംഗിൾ സിലിണ്ടർ ത്രീ വാൽവ് എയർ കൂൾഡ് എൻജിനാണ് റേഡിയോണിലും നൽകിയിരിക്കുന്നത്. 8.3 ബി.എച്ച്.പി കരുത്ത് 7,000 ആർ.പി.എമ്മിലും 8.7 എൻ.എം ടോർക്ക് 5,000 ആർ.പി.എമ്മിലും എൻജിൻ നൽകും. ലിറ്ററിന് 69.73 കിലോ മീറ്ററാണ് ബൈക്കിെൻറ മൈലേജ്.
യുവാക്കളെ ലക്ഷ്യമിട്ട് പുർണമായും ന്യൂജെൻ രീതിയിലാണ് ബൈക്കിെൻറ ഡിസൈൻ ടി.വി.എസ് നിർവഹിച്ചിരിക്കുന്നത്. വലിയ സീറ്റ്, ഹെഡ്ലാമ്പിലെ ക്രോം, ഒാപ്ഷണൽ യു.എസ്.ബി ചാർജർ തുടങ്ങി നിരവധി സവിശേഷതകൾ റേഡിയോണിലും ടി.വി.എസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈക്ക് സ്കിഡ് ആവുന്നത് തടയാനായി സിക്രെണൈസ്ഡ് ബ്രേക്കിങ് ടെക്നോളജി ഉപയോഗിച്ചിട്ടുണ്ട്. ഇരുവശത്തും ഡ്രം ബ്രേക്ക് മാത്രമാണുള്ളത്.10 ലിറ്ററാണ് ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി. മെറ്റൽ ബ്ലാക്ക്, പേൾ വൈറ്റ്, ഗോൾഡൻ ബെയ്സ്, റോയൽ പർപ്പിൾ എന്നീ നിറങ്ങളിൽ ബൈക്ക് വിപണിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.