ആരാധകരുടെ നെഞ്ചിടിപ്പേറ്റി ജാവയുടെ ടീസറെത്തി-VIDEO
text_fieldsഇന്ത്യയിലെ ഇരുചക്ര പ്രേമികൾ ഒരുകാലത്ത് ഹൃദയത്തിൽ ആവാഹിച്ച പേരായിരുന്നു ജാവ. ഇന്നത്തെ ന്യൂജെനറേഷൻ യൂത്തൻമാർക്ക് ബുള്ളറ്റ് എങ്ങനെയാേണാ അതേ സ്ഥാനമാണ് ജാവക്ക് വാഹനലോകത്തിൽ ഉണ്ടായിരുന്നത്. വിപണിയിൽ നിന്ന് പിൻവലിച്ചിട്ടും ഇപ്പോഴും നില നിൽക്കുന്ന ജാവ ഫാൻ ക്ലബുകൾ ഇതിനുള്ള തെളിവാണ്. ഇപ്പോഴിതാ നവംബർ 15ന് മഹീന്ദ്രയുടെ ചിറകിലേറി ജാവ വീണ്ടും ഇന്ത്യൻ വിപണിയിൽ അവതരിക്കാനിരിക്കെ ബൈക്കിെൻറ ടീസർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കമ്പനി.
വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, ഫ്ലാറ്റ് സീറ്റ്, ട്വിൻ എക്സ്ഹോസ്റ്റ് മഫ്ലർ തുടങ്ങിയ ജാവ മോേട്ടാർ സൈക്കിളുകളിൽ മുമ്പാണ്ടായിരുന്ന പല ഘടകങ്ങളും പുതിയ ബൈക്കിലും ഉണ്ടാവും. റോയൽ എൻഫീൽഡ് ക്ലാസിക്കിൽ കാണുന്ന തരത്തിലുള്ള വൃത്താകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകളും റിയർ വ്യൂ മിററും ജാവയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
293 സി.സി ലിക്വുഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് ജാവക്ക് കരുത്ത് നൽകുന്നത്. 27എച്ച്.പി പവറും 28 എൻ.എം ടോർക്കും എൻജിനിൽ നൽകും. ആറ് സ്പീഡ് ഗിയർബോക്സാണ്. ബി.എസ് 6 നിലവാരം പുലർത്തുന്നതാണ് എൻജിൻ. ടെലിസ്കോപിക് ഫോർക്കും മുന്നിലും ട്വിൻ ഷോക്ക് അബ്സോർബ് സസ്പെൻഷൻ പിന്നിലും നൽകിയിട്ടുണ്ട്. സുരക്ഷക്കായി ഡിസ്ക് ബ്രേക്ക് പിൻവശത്ത് നൽകിയിട്ടുണ്ട്. സിംഗിൾ ചാനൽ എ.ബി.എസ് യൂണിറ്റാണ്. ഇന്ത്യൻ വിപണിയിൽ ഏകദേശം 1.48 ലക്ഷം രൂപയായിരിക്കും ജാവയുടെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.