പുതുവർഷത്തിൽ ഇന്ത്യയിലേക്ക് 20 എസ്.യു.വികൾ; വില എട്ട് ലക്ഷം മുതൽ ഒന്നരക്കോടി വരെ
text_fields2019 വാഹന പ്രേമികൾക്ക് ഉത്സവകാലമായിരിക്കും, പ്രത്യേകിച്ച് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ (എസ്.യു.വി)വാങ് ങാനുദ്ദേശിക്കുന്നവർക്ക്. വിവിധ വാഹന നിർമാതാക്കളുടേതായി ഇരുപതോളം എസ്.യു.വികളാണ് ഇന്ത്യൻ നിരത്തിൽ ഇൗ വർഷം ഇറങ്ങാനുള്ളത്. മഹീന്ദ്ര മുതൽ ഒൗഡി വരെ ഇന്ത്യയിലെ കാർ പ്രേമികളെ വലയിലാക്കാനുള്ള ശ്രമത്തിലാണെന്നാണ് വിവരം.
കൂടുതൽ കരുത്തും മികച്ച സുരക്ഷയും പ്രധാനം ചെയ്യുന്ന എസ്.യു.വികളായിരിക്കും 2019 വരവേൽക്കുക. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സുഗമമായ രീതിയിൽ യാത്ര ചെയ്യാം എന്നുള്ള പ്രധാന ഗുണത്തിന് പുറമേ ചെറുകാറുകൾ നൽകുന്നതിെൻറ ഇരട്ടി സുരക്ഷ പ്രധാനം ചെയ്യുമെന്ന കാരണം കൂടി ഇന്ത്യക്കാരെ എസ്.യു.വി പരിഗണിക്കുന്നതിൽ സ്വാധീനിക്കാറുണ്ട്. അ തിനാൽ തന്നെ ഇൗ വർഷത്തെ എസ്.യു.വികൾക്ക് സുരക്ഷയും കരുത്തുമാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നതും.
നിസ്സാൻ ജനുവരി 22ന് അവരുടെ അവതാരത്തെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതോടെ ഇൗ വർഷത്തെ എസ്.യു.വി കാറുകളുടെ ഒഴുക്കിന് തുടക്കമാവും. ഹ്യൂണ്ടായ്യുടെ ക്രെറ്റയുമായി മത്സരിക്കുന്ന കോപാക്റ്റ് എസ്.യു.വി കിക്ക്സ് ആണ് നിസ്സാൻ ഇറക്കുക. 9 ലക്ഷം രൂപ മുതലാണ് കിക്ക്സിന് വില പ്രതീക്ഷിക്കുന്നത്. പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ ഇന്ത്യൻ നിരത്തുകളിൽ നിസാെൻറ കരുത്തൻ ഒാടിക്കളിക്കും.
വൈകാതെ തന്നെ ടാറ്റയുടെ പ്രതീക്ഷയേറിയ ഹാരിയറും ഇന്ത്യൻ നിരത്തുകളിൽ എത്തും. രണ്ട് ലിറ്റർ ഡീസൽ എഞ്ചിനിൽ എത്തുന്ന ഹാരിയറിന് 12 ലക്ഷം മുതലായിരിക്കും വില. ടാറ്റ തന്നെ നിയന്ത്രിക്കുന്ന ലക്ഷ്വറി വാഹനമായ ലാൻറ് റോവറിെൻറ പ്ലാറ്റ്ഫോമിലാണ് ഹാരിയർ വികസിപ്പിച്ചിരിക്കുന്നത് എന്നതും പ്രധാന സവിശേഷതയാണ്. മഹീന്ദ്രയുടെ വൻ വിജയമായ എക്സ്.യു.വി500മായും ജീപ്പ് കോമ്പസ്സുമായും ആയിരിക്കും ഹാരിയറിെൻറ പോരാട്ടം.
കഴിഞ്ഞ വർഷാവസാനം നിരത്തിലെത്തി വാഹനപ്രേമികളുടെ മനം കവർന്ന ടാറ്റാ നെക്സണിെൻറ സ്വീകാര്യതയെ ഹാരിയർ മറികടക്കും എന്ന് തന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മഹീന്ദ്രയുടെയും മറ്റ് പ്രധാന കമ്പനികളുടെയും ചെറിയ എസ്.യു.വികൾക്ക് പണികൊടുക്കാൻ 10 ലക്ഷം രൂപക്ക് താഴെയുള്ള മറ്റൊരു മോഡൽ കൂടി ഇറക്കി ഇൗ വർഷം ടാറ്റ വിപണിയിൽ സജീവമാക്കിയേക്കും.
എൻട്രി ലെവൽ വാഹനങ്ങളിൽ മഹീന്ദ്രയും പുതിയ താരത്തെ ഇൗ വർഷം പരീക്ഷിക്കുന്നുണ്ട്. എക്സ്.യു.വി 300 ആണ് അവരുടെ പ്രതീക്ഷയേറിയ മോഡൽ. പിന്നാലെ ഹ്യൂണ്ടായ് ക്യൂ.എക്സ്.െഎയുമായി എത്തും. അത് 8-9 ലക്ഷം വില പ്രതീക്ഷിക്കുന്ന മോഡലാണ്. ജീപ് അവരുടെ റെനഗേഡ് എന്നൊരു മോഡൽ 10 ലക്ഷം രൂപ എൻട്രി പ്രൈസിൽ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. ഇന്ത്യൻ വിപണിയിൽ ജീപ് കോമ്പസുണ്ടാക്കിയതിലും വലിയ പ്രകടനം റെനഗേഡ് കാഴ്ചവെക്കുമെന്നാണ് കമ്പനിയും വാഹനപ്രേമികളും പ്രതീക്ഷിക്കുന്നത്.
സൗത് കൊറിയൻ കമ്പനി കിയ, ഹ്യൂണ്ടായ് ഗ്രൂപ്പ് കമ്പനി, എം.ജി മോേട്ടാർസ് എന്നിവരും ഇന്ത്യൻ എസ്.യു.വി പ്രാന്തൻമാരെ ലക്ഷ്യമിട്ട് ഒാഫ് റോഡർ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്. യാത്രാ വാഹനങ്ങളിൽ എസ്.യു.വികളുടെ സാന്നിധ്യം 2009-2010 കാലഘട്ടങ്ങളിൽ 14 ശതമാനമായിരുന്നിടത്ത് ഇന്ന്, 28 ശതമാനമായി വർധിച്ചതും കമ്പനികൾക്ക് വലിയ കാറുകൾ നിർമിക്കാൻ പ്രചോദനമായിട്ടുണ്ട്.
കരുത്തോടെ കീഴടക്കാൻ ലക്ഷ്വറി എസ്.യു.വികളും
ബി.എം.ഡബ്ല്യു, ഒൗഡി, എന്നീ കമ്പനികളും ഇന്ത്യൻ നിരത്തിൽ എസ്.യു.വികൾ ഇറക്കിയേക്കും. എക്സ് 4, എക്സ് 7 എന്നീ ഒാഫ്റോഡ് മോഡലുകളുമായാണ് ജർമാൻ വമ്പൻമാരായ ബി.എം.ഡബ്ല്യൂ എത്തുന്നത്. ഏകദേശം 60, 95 ലക്ഷം വിലയിലായിരിക്കും ഇരുമോഡലുകളും ഇറങ്ങുക. അവരുടെ എക്സ് 5െൻറ ലേറ്റസ്റ്റ് വേർഷനും ഇൗ വർഷം എത്തിക്കും. അതിന് 70 ലക്ഷത്തോളമാണ് വില പ്രതീക്ഷിക്കുന്നത്.
ഒൗഡി ക്യൂ 8, ക്യൂ 7െൻറ സ്റ്റെപ് അപ് വേർഷൻ എന്നിവ നിരത്തിലിറക്കും. ഒരു കോടി രൂപയാണ് ക്യൂ 7ന് പ്രതീക്ഷിക്കുന്ന വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.