വിപണി വാഴാനെത്തുന്ന എസ്.യു.വികൾ
text_fieldsടാറ്റ ക്യൂ 501
ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ടിനെ അടിസ്ഥാനമാക്കി ടാറ്റ പുറത്തിറക്കുന്ന പുതിയ എസ്.യു.വിയാണ് ടാറ്റ ക്യൂ 501 . കഴിഞ്ഞ വർഷം ഹെക്സ, നെക്സോൺ എന്നീ എസ്.യു.വികളിലുടെയായിരുന്നു ടാറ്റയുടെ വിപണിയിലെ സാന്നിധ്യം. ഹെക്സക്കും മുകളിൽ അഞ്ച് അല്ലെങ്കിൽ ഏഴ് സീറ്റ് ഒാപ്ഷനിലായിരിക്കും പുതിയ എസ്.യു.വി വിപണിയിലെത്തുക. ക്യൂ 501 എന്ന കോഡ് നാമം നൽകിയിരിക്കുന്ന എസ്.യു.വി സംബന്ധിച്ച മറ്റ്. വിവരങ്ങൾ ലഭ്യമല്ല.
ലംബോർഗിനി ഉറുസ്
2018ൽ ലംബോർഗിനിയുടെ താരമാണ് ഉറുസ്. ജനുവരി അവസാനമോ ഫെബ്രുവരിയിലോ ഉറുസ് ഇന്ത്യൻ വിപണിയിലെത്തും. എസ്.യു.വിക്ക് വേണ്ട മുഴുവൻ പ്രത്യേകതകളുമായാണ് മോഡലെത്തുക. 4.0 ലിറ്റർ ട്വിൻ ടർബോ വി 8 എൻജിനാണ് ഉറുസിന് കരുത്ത് നൽകുക. 600 എച്ച്.പി പവർ എൻജിനിൽ നിന്ന് പ്രതീക്ഷിക്കാം.
വോൾവോ എക്സ്.സി 40
സുരക്ഷയിൽ വോൾവോയെ വെല്ലാൻ വാഹന വിപണിയിൽ മറ്റാരുമില്ല. എക്സ്.സി സിരീസിൽ നിരവധി എസ്.യു.വികളാണ് വോൾവോ പുറത്തിറക്കുന്നത്. എക്സ്.സി 40യാണ് വോൾവോയുടെ വരുന്ന വർഷം പുറത്തിറക്കാനുള്ള പ്രധാന എസ്.യു.വി. ബി.എം.ഡബ്ളിയു എക്സ്.സി1, മേഴ്സിഡെസ് ജി.എൽ.എ, ഒൗഡി ക്യു3 എന്നിവക്ക് ഭീഷണിയുർത്തുന്നതാവും വോൾവോയുടെ പുതിയ എസ്.യു.വി.
നിസാൻ കിക്സ്
കുപേ രൂപഭാവങ്ങളുമായി അടുത്ത വർഷം ഇന്ത്യൻ വിപണിയിലെത്താനിരിക്കുന്ന എസ്.യു.വിയാണ് കിക്സ്. റെനോ ക്യാപ്ചറുമായി സാമ്യതയുള്ളതായിരിക്കും കിക്സ്. വിശാലമായ കാബിനായിരിക്കും മറ്റൊരു പ്രത്യേകത. ടെറാനോക്ക് ശേഷം വിപണിയിൽ ആധിപത്യം സൃഷ്ടിക്കുക എന്നതാണ് പുതിയ എസ്.യു.വിയിലുടെ നിസാൻ ലക്ഷ്യമിട്ടത്.
ജീപ്പ് റെനേഗേഡ്
കഴിഞ്ഞ വർഷം എസ്.യു.വികളിൽ ഏറ്റവും തരംഗമായത് എതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു ജീപ്പ് കോംപസ്. അമേരിക്കൻ നിർമാതാക്കളുടെ ആദ്യവരവ് തന്നെ ഇന്ത്യൻ വാഹനവിപണി ആഘോഷമാക്കുകയായിരുന്നു. ജീപ്പിെൻറ തനത് ജനിതകഘടന പിന്തുടരുന്ന എസ്.യു.വിയാണ് റെഗേഡ്. റെനോ ഡസ്റ്ററിെൻറ അതേ വലിപ്പത്തിലായിരിക്കും റെനേഗേഡും വിപണിയിലെത്തുക. വിലയാണ് ജീപ്പ് റെനേഗേഡിെൻറ ആകർഷണം എന്നാണ് സൂചന.
ഒൗഡി ക്യൂ 5
ജർമ്മൻ ആഡംബര വാഹന നിർമാതാക്കളുടെ അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന എസ്.യു.വിയാണ് ക്യൂ 5. നിരവധി മാറ്റങ്ങളാണ് എസ്.യു.വിയിൽ ഒൗഡി വരുത്തിയിരിക്കുന്നത്. 12.3 ഇഞ്ച് വിർച്യുൽ കോക്പിറ്റ്, ക്ലസ്റ്റർ, കാർ വൈ-ഫൈ എന്നിവയെല്ലമാണ് പ്രധാന പ്രത്യേകതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.