ഹാച്ച്ബാക്കുകളിൽ മൽസരം കടുക്കും; കരുത്ത് കൂട്ടി ഫിഗോയെത്തി
text_fieldsഇന്ത്യൻ വിപണിയിൽ കാറുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന സെഗ്മെൻറാണ് ഹാച്ച്ബാക്കുകളുടേത്. ബജറ്റ് ഹാച്ച് മ ുതൽ പ്രീമിയം ഹാച്ചുകൾ വരെയുള്ള വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഫിഗോയെ മുഖംമിനുക്കി ഫോർഡ് ര ംഗത്തിറക്കുന്നത്. മൂന്ന് വേരിയൻറുകളിലാണ് ഫിഗോ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. 5.15 ലക്ഷത്തിലാണ് ഫിഗേ ായുടെ വില തുടങ്ങുന്നത്. ഉയർന്ന വകഭേദമായ 1.5 ലിറ്റർ പെട്രോൾ മോഡലിന് 8.09 ലക്ഷം രൂപയും നൽകണം.
1.2 ലിറ്റർ പെട്രോൾ എൻജിൻ കരുത്തിലാണ് ഫിഗോയെത്തുന്നത്. 96 പി.എസ് പവറും 120 എൻ.എം ടോർക്കും എൻജിൻ നൽകും. ലിറ്ററിന് 20.4 കിലോ മീറ്ററാണ് മൈലേജ്. 1.5 ലിറ്റർ ടി.ഡി.സി.െഎയാണ് ഡീസൽ വകഭേദം. 100 പി.എസ് പവറും 215 എൻ.എം ടോർക്കും എൻജിൻ നൽകും.ലിറ്ററിന് 25.5 കിലോമീറ്ററാണ് മൈലേജ്. 1.5 ലിറ്റർ ത്രീ സിലിണ്ടിർ പെട്രോൾ എൻജിനൊപ്പമാണ് ഫിഗോ ഒാേട്ടാമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. 123 പി.എസാണ് എൻജിനിെൻറ പരമാവധി കരുത്ത്. ലിറ്ററിന് 16.3 കിലോ മീറ്ററാണ് മൈലേജ്.
പുതിയ ആസ്പയറിലുള്ള ചില ഘടകങ്ങൾ ഫിഗോയിലും പിന്തുടരുന്നുണ്ട്. ഫ്രണ്ട് ബംബറിൽ ക്രോമിെൻറയും ബ്ലു ടച്ചിെൻറയും അകമ്പടിയോടെയാണ് ഫോഗ് ലാമ്പുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വാഹനത്തെ സ്പോർട്ടിയാക്കുന്ന രീതിയിലാണ് ഹെഡ്ലാമ്പിെൻറ ഡിസൈൻ. പുഷ് സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൻ, റിവേഴ്സ് പാർക്കിങ് സെൻസർ, കാമറ, ഒാേട്ടാമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, യു.എസ്.ബി സ്ലോട്ടുകൾ, 7 ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റം എന്നിവയെല്ലാമാണ് മോഡലിെൻറ പ്രധാന സവിശേഷത. സുരക്ഷക്കായി എ.ബി.എസ്, ഇ.ബി.ഡി, ഇ.എസ്.പി, ഇ.പി.എസ് തുടങ്ങിയവയെല്ലാം കാറിൽ ഫോർഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.