എസ്.യു.വി വിപണി പിടിക്കാൻ ഹാരിയർ
text_fieldsഒരു മാസം നീണ്ടുനിന്ന ടീസറുകൾക്കു പ്രീവ്യൂകൾക്കും ശേഷം ഹാരിയറിനെ പുറത്തിറക്കി ടാറ്റ. കമ്പനിയുടെ അഞ്ച് സീറ് റർ പ്രീമിയം എസ്.യു.വിയായിരിക്കും ഹാരിയർ. 12.69 ലക്ഷമാണ് പ്രാരംഭവില. നാല് വ്യത്യസ്ത പതിപ്പുകളിൽ ഹാരിയർ ഇന്ത്യൻ വിപണിയിലെത്തും.ബേസ് വേരിയൻറായ എക്സ്.ഇക്കായിരിക്കും 12.69 ലക്ഷം രൂപ വില വരിക. മിഡ്റേഞ്ച് മോഡലായ എകസ്.എം, എകസ ്.ടി എന്നിവക്ക് യഥാക്രമം 13.75 ലക്ഷവും 14.95 ലക്ഷവുമായിരിക്കും വിപണി വില. ടോപ് വേരിയൻറായ എക്സ്.സെഡിന് 16.25 ലക്ഷവ ും വില.
2018 ഡൽഹി ഒാേട്ടാഎക്സ്പോയിൽ അവതരിപ്പിച്ച എച്ച്.5 എക്സ് കൺസ്പെറ്റിനെ അടിസ്ഥാനമാക്കിയാണ് ഹാരിയറിെൻറ നിർമാണം. ടാറ്റയുടെ ഒമേഗ ആർക് പ്ലാറ്റ്ഫോമിലാണ് ഹാരിയറെത്തുക. ലാൻഡ് റോവറിെൻറ ഡി 8നെ അടിസ്ഥാനമാക്കുള്ളതാണ് ഹാരിയറിെൻറയും പ്ലാറ്റ്ഫോം. 4,598എം.എം നീളവും 1,894എം.എം വീതിയും 1,706എം.എം ഉയരവും മോഡലിനുണ്ടാകും. 425 ലിറ്ററാണ് ബൂട്ട്സ്പെയ്സ് 50 ലിറ്ററാണ് ഇന്ധനടാങ്കിെൻറ സംഭരണശേഷി.
ഹാരിയറിെൻറ ഉയർന്ന വകഭേദത്തിൽ 8.8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം നൽകിയിട്ടുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഒാേട്ടാ തുടങ്ങിയവയെ പിന്തുണക്കുന്നതാണ് ഇൻഫോടെയിൻമെൻറ് സിസ്റ്റം. ലെതർ അപ്ഹോൾസറി, റിവേഴ്സ് കാമറ, ഒാേട്ടാമാറ്റിക് ഹെഡ്ലൈറ്റ്, വൈപ്പറുകൾ, ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഹാരിയറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സുരക്ഷക്കായി ആറ് എയർബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി, േകാർണറിങ് സ്റ്റബിലിറ്റി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ഫിയറ്റിെൻറ 2.0 ലിറ്റർ ഡീസൽ എൻജിനാണ് ഹാരിയറിനെ ചലിപ്പിക്കുക. 140 എച്ച്.പി പവറും 350 എൻ.എം ടോർക്കും ഹാരിയർ നൽകും. ആറ് സ്പീഡ് മാനുവലായിരിക്കും ട്രാൻസ്മിഷൻ. ഹ്യുണ്ടായിയുടെ ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനും പെട്രോൾ എൻജിനും വൈകാതെ ഹാരിയറിലെത്തുമെന്നാണ് പ്രതീക്ഷ. നിലവിൽ ഫോർ വീൽ ഡ്രൈവ് സിസ്റ്റം ഹാരിയറിൽ ലഭ്യമല്ല. സെൻറർ കൺസോളിലെ നോബിലൂടെ വിവിധ ഡ്രൈവിങ് മോഡുകൾ തെരഞ്ഞെടുക്കാനുള്ള സംവിധാനവും ഹാരിയറിലുണ്ട്. ഹ്യൂണ്ടായ് ക്രേറ്റ്, ജീപ്പ് കോംപസ്, മഹീന്ദ്ര എക്സ്.യു.വി 500 തുടങ്ങിയ മോഡലുകളോടാവും ഹാരിയർ നേരിട്ട് ഏറ്റുമുട്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.