ഹൈബ്രിഡ് കരുത്തിൽ പുതുതലമുറ ജാസ്
text_fieldsജാസ് ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയുമായി ഹോണ്ട. ടോക്കിയോ മോട്ടോർ ഷോയിൽ ഹോണ്ട 2020 ജാസിനെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ രണ്ടാം തലമുറ ജാസിനെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളുമായാണ് പുതിയ കാർ എത്തുക. ജാസിന് ഹൈബ്രിഡ് പതിപ്പ് വരുന്നുവെന്നതും സവിശേഷതയാണ്.
ഹോണ്ടയുടെ തനത് ഡിസൈൻ സവിശേഷതകളുമായാണ് പുതുതലമുറ ജാസും എത്തുന്നത്. പ്രൊജക്ടർ ഹെഡ്ലാമ്പിനൊപ്പം ഡേ ടൈം റണ്ണിങ് ലൈറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹണികോംബ് ഡിസൈനിലുള്ള ഗ്രില്ലാണ്. സ്പ്ലിറ്റ് എൽ.ഇ.ഡി ടെയിൽ ലാമ്പാണ് പിൻവശത്തെ പ്രധാന സവിശേഷത.
ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയ ഡാഷ്ബോർഡാണ് അകത്തെ പ്രധാന സവിശേഷത. ത്രീ സ്പോക്ക് സ്റ്റിയറിങ് വീലുമായാണ് ജാസ് ഇക്കുറി അവതരിക്കുന്നത്. പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്ററാണ്. ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, നാവിഗേഷൻ, ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിങ് വീലിലെ ഓഡിയോ കൺട്രോളുകൾ, ക്രുയീസ് കൺട്രോൾ എന്നിവ മുൻ മോഡലിനെ പോലെ തുടരും.
1.5 ലിറ്റർ പെട്രോൾ എൻജിനൊപ്പം ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുന്ന ഹെബ്രിഡ് സിസ്റ്റമാവും ഹോണ്ട അവതരിപ്പിക്കുക. ഇതിനൊപ്പം ത്രീ സിലിണ്ടർ 1.0 ലിറ്റർ പെട്രോൾ എൻജിനും ഉണ്ടാകും. 120 പി.എസ് പവറാണ് ഈ എൻജിനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 1.5 ലിറ്റർ ടർബോചാർജഡ് പെേട്രാൾ എൻജിനും മോഡലിൽ ഉണ്ടാകുമെന്നാണ് സൂചന.
225 പി.എസ് പവറും 245 എൻ.എം ടോർക്കും എൻജിൻ നൽകും. അഞ്ച് സ്പീഡ് മാനുവൽ സി.വി.ടി ട്രാൻസ്മിഷനുകൾ പെട്രോൾ എൻജിനൊപ്പം ഉണ്ടാകും. ഡീസൽ എൻജിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വരുമോയെന്നതും ഹോണ്ട ആരാധകർ ആകാംഷയോടെ ഉറ്റുനോക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.