Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമുഖം മിനുക്കി...

മുഖം മിനുക്കി ഡബ്ല്യു.ആർ.വി

text_fields
bookmark_border
wrv
cancel

ഡബ്ല്യു.ആർ.വിയുടെ പുതിയ പതിപ്പി​​െൻറ ചിത്രങ്ങൾ പുറത്ത്​ വിട്ട്​ ഹോണ്ട​. ഏപ്രിലിലെ ലോഞ്ചിന്​ മുന്നോടിയായാ ണ്​ വാഹനത്തി​​െൻറ ചിത്രങ്ങൾ പുറത്ത്​ വിട്ടത്​ ​. ഹോണ്ട ജാസിനെ അടിസ്ഥാനമാക്കിയുള്ള ക്രോസ്​ ഓവറി​​െൻറ ബി.എസ് ​ 6 പതിപ്പായിരിക്കുംപുറത്തിറക്കുക. ഡബ്ല്യു.ആർ.വിയുടെ ബംപർ ഹോണ്ട പുതുക്കി പണിതിട്ടുണ്ട്​. ഹണികോംബിന്​ പകരം മൾട്ടിപ്പിൾ ഹോറിസോണ്ടൽ ​സ്ലാറ്റാണ്​ ഉൾപ്പെടുത്തിയത്​. ഹെഡ്​ലൈറ്റിൽ മാറ്റമില്ലെങ്കിലും എൽ.ഇ.ഡി കൂട്ടിച്ചേർത്തു. അലോയ്​ വീലുകളും സ്​റ്റാൻഡേർഡായി വാഹനത്തിൽ ഉൾപ്പെടുത്തി.

1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിൻ ഓപ്​ഷനുകളിൽ ഈ മോഡൽ വിപണിയിലെത്തും. 89 ബി.എച്ച്​.പി കരുത്തും 110 എൻ.എം ടോർക്കും ​െപട്രോൾ എൻജിൻ നൽകു​േമ്പാൾ 98 ബി.എച്ച്​.പി കരുത്തും 200 എൻ.എം ടോർക്കും ഡീസൽ എൻജിനും നൽകും. അഞ്ച്​ സ്​പീഡ്​ മാനുവലായിരിക്കും ട്രാൻസ്​മിഷൻ. ഓ​ട്ടോമാറ്റിക്​ ട്രാൻസ്​മിഷൻ എത്തുന്നതിനെ കുറിച്ച്​ സുചനകളൊന്നുമില്ല.

ഇൻറീരിയറിൽ സീറ്റുകൾക്ക്​ ഫാബ്രിക്​ അപ്​ഹോളിസ്​റ്ററിയാണ്​ നൽകിയിരിക്കുന്നത്​​. ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്​. മാരുതി സുസുക്കി വിറ്റാര ബ്രസ, ടാറ്റ നെക്​സോൺ, മഹീന്ദ്ര എക്​സ്​.യു.വി 300, ഫോഡ്​ ഇക്കോസ്​പോർട്ട്​, ഹ്യുണ്ടായ്​ വെന്യു എന്നിവക്കാവും മോഡൽ വെല്ലുവിളി ഉയർത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondaautomobilemalayalam newsBS6WRV
News Summary - 2020 Honda WR-V Facelift Revealed-Hotwheels
Next Story