അടിമുടി മാറി ക്രേറ്റയെത്തി; ബുക്കിങ്ങിലും മുന്നേറ്റം
text_fieldsഹൃുണ്ടായിയുടെ സ്റ്റൈലിഷ് എസ്.യു.വി ക്രേറ്റ ന്യൂജൻ ഫീച്ചറുകളുമായി പുറത്തിറങ്ങി. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നീ മൂന്ന് വ്യത്യസ്ത ഹൃദയങ്ങളുമായാണ് 2020 മോഡലിൻെറ വരവ്. 9.99 ലക്ഷം മുതൽ 17.20 ലക്ഷം വരെയാണ് ഷോറും വില. ആദ്യ തലമുറയിൽനിന്ന് ഏറെ വ്യത്യസ്തമായ ഡിസൈനിങ്ങിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. വെന്യുവിലേതിന് സമാനമായ ഗ്രില്ല് ക്രേറ്റയിലും ഇടംപിടിച്ചു. മൂന്ന് എൽ.ഇ.ഡികൾ അടങ്ങിയ ഹെഡ്ലാമ്പും ഡേടൈം റണ്ണിംഗ് ലാമ്പുമെല്ലാം മിഴിവേകുന്നു. പിന്നിലും കാര്യമായ മാറ്റങ്ങളാണ് സംവഭിച്ചത്. സ്പ്ലിറ്റ് ടെയിൽ ലാംബും നീളത്തിൽപോകുന്ന ബ്രേക്ക് ലൈറ്റുമെല്ലാം ഏറെ വ്യത്യസ്തമാണ്.
പതിവുപോലെ സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. ആറ് എയർ ബാഗുകളാണ് വാഹനത്തിലുള്ളത്. ഇലക്ട്രിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, കവർച്ചയിൽനിന്ന് സംരക്ഷിക്കാനുള്ള അലറാം എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻറീരിയറിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു. മുൻനിരയിലെ വെൻറിലേറ്റഡ് സീറ്റുകൾ, ഓട്ടോമാറ്റിക് എ.സി, ബോസിൻെറ സൗണ്ട് സിസ്റ്റം, വയർലെസ് റീചാർജിങ്, പിന്നിലെ യു.എസ്.ബി ചാർജർ തുടങ്ങിയ നിരവധി സവിശേഷതകൾ വാഹനത്തിലുണ്ട്. വോയിസ് എനാബിൾഡ് പനോരമിക് സൺറൂഫാണ് മറ്റൊരു പ്രത്യേകത. ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നീ മൂന്ന് മോഡുകളിൽ ക്രേറ്റ ഓടിച്ചുപോകാം.
6 സ്പീഡ് ഓട്ടോമാറ്റിക് ഇൻറലിജൻറ് വാരിയബിൾ ട്രാൻസ്മിഷൻ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസിമിഷൻ, 6 സ്പീഡ് മാനുവൽ ട്രാൻസിമിഷൻ എന്നീ ഗിയർ സംവിധാനവും ക്രേറ്റയിലിണ്ട്. 1.5 ലിറ്റർ ഡീസൽ എൻജിൻ പരമാവധി 115 പി.എസ് പവറും 25.5 കെ.ജി.എം ടോർക്വും ഉൽപ്പാദിപ്പിക്കും. പരമാവധി 140 പി.എസ് പവറും 24.7 കെ.ജി.എം ടോർക്കുമാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിൻ നൽകുക. 1.5 ലിറ്റർ പെട്രോൾ എൻജിനിൽനിന്ന് പരമാവധി 115 പി.എസ് പവറും 14.7 കെ.ജി.എം ടോർക്കും ലഭിക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നു.
ഡീസൽ മാനുവലിൽ 21.4 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 18.5 കിലോമീറ്ററും മൈലേജ് ലഭിക്കും. പെട്രോൾ എൻജിൻ മാനുവലിൽ 16.8 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 16.9 കിലോമീറ്ററുമാണ് പ്രതീക്ഷിക്കുന്ന മൈലേജ്. ടർബോ പെട്രോൾ എൻജിനിൽ ഡി.സി.ടി ഗിയർ സംവിധാനമാണുള്ളത്. ഇതിൽനിന്ന് 16.8 കിലോമീറ്റർ മൈലേജ് വരെ പ്രതീക്ഷിക്കാം. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ ക്രേറ്റയുടെ രണ്ടാം പതിപ്പും ഇടംപിടിച്ചിരുന്നു. മാർച്ച് രണ്ടിന് ബുക്കിങ്ങും ആരംഭിച്ചു. 15 ദിവസം പിന്നിടുേമ്പാൾ 14,000 ബുക്കിങ് ലഭിച്ചതായി ഹ്യുണ്ടായി അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.