986 കുതിരശക്തിയുമായി ഫെരാരി എസ്.എഫ് 90 സ്പൈഡർ
text_fieldsകോവിഡ് 19 വൈറസ് ബാധയെ തുടർന്ന് അടച്ചിട്ട മാരനെല്ലോ പ്ലാൻറ് തുറക്കുേമ്പാൾ സൂപ്പർ കാർ എസ്.എഫ് 90 സ്പൈഡ റിൻെറ പുതിയ വകഭേദം നിർമ്മാണം ആരംഭിക്കുമെന്ന സൂചനകൾ നൽകി ഫെരാരി. വാഹനം ടെസ്റ്റ് ചെയ്യുന്നതിൻെറ ചിത്രങ്ങൾ പു റത്ത് വന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായത്.
സി ആകൃതിയിലുള്ള ഹെഡ്ലാമ്പുമായി കൺവർട്ടബിൾ കൂപേയായിട്ടാണ് എസ്.എഫ് 90 സ്പൈഡർ എത്തുന്നത്. ഷാർക് ഫിൻ ആൻറിനയുടെ അഭാവമാണ് കൺവർട്ടബിൾ മോഡലാണെന്ന് വ്യക്തമാകാൻ കാരണം. പിൻവശത്ത് ഇരട്ട പുകകുഴലുകൾ നൽകിയിട്ടുണ്ട്. വലത് വശത്ത് ഡോറിന് പിന്നിലായി എയർ സ്കൂപ്പും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
986 ബി.എച്ച്.പി കരുത്ത് പകരുന്ന വി 8 എൻജിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറും ഒപ്പമുണ്ട്. 2.5 സെക്കൻഡിൽ 100 കിലോ മീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 340 കിലോമീറ്ററാണ് പരമാവധി വേഗത. ഇലക്ട്രിക് മോട്ടോർ മാത്രം ഉപയോഗിച്ച് 25 കിലോ മീറ്റർ ദൂരം 130 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. 2021ൽ എസ്.എഫ് 90 സ്പൈഡർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.