മെഴ്സിഡെൻസിന്‍റെ ആദ്യ ഇലക്ട്രിക്കാർ 2020ൽ
text_fieldsബർലിൻ: 2016 പാരിസ്മോട്ടോർ ഷോയിലായിരുന്നു ബെൻസ്തങ്ങളുടെ ഇലക്ട്രിക്വാഹനശ്രേണി ഇ.ക്യു അവതരിപ്പിച്ചത്. ഈ ശ്രേണിയിലുള്ള കാറുകളുടെ നിർമാണം ജർമനിയിലെ നോർത്ത്ജർമ്മൻ സിറ്റിയായ ബെർമനിൽ നിന്ന് ഉടൻആരംഭിക്കുമെന്നാണ്വിവരം. 2020തോടെ ആദ്യ ഇലക്ട്രിക് കാർ നിരത്തിലെത്തിക്കാനാണ് ബെൻസിന്‍റെ ശ്രമം.
പാരിസിൽ അവതരിപ്പിച്ച അതേ കൺസ്പറ്റ്കാർ തന്നെയാണ് 2020ലും ബെൻസ്നിരത്തിലെത്തിക്കുക. ബെൻസിന്‍റെ തന്നെ എ ക്സാസിനോടും ബി ക്ലാസിനോടും സാമ്യമുള്ളതാണ്പുതിയ മോഡൽ. ഇതിനുശേഷം ബെൻസിന്റെതന്നെ പല മോഡലുകളുടെയും ഇലക്ട്രിക്വിഭാഗം നിരത്തിലെത്തിക്കാനും ബെൻസിന് പദ്ധതിയുണ്ട്.
ഇലക്ട്രിക് കാറുകളാണ്വാഹന ലോകത്തിന്‍റെ ഭാവി. ബെൻസിന്‍റെ പുതിയ ഇലക്ട്രിക്കാറിന്റെ നിർമാണം ജർമനിയിൽ ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ എറ്റവും നല്ല പങ്കാളികളാണ്ഈ ഉദ്യമത്തിൽ ഒപ്പമുള്ളത്. കുടുതൽ വേഗതയിലും മികവോടും കൂടി ഇലക്ട്രിക്കൽ വാഹനങ്ങൾ നിർമ്മിക്കുമെന്നും നിർമാണത്തെ കുറിച്ച്ഡെയലിമർ സി.ഇ.ഒ ഡിയറ്റർ സെറ്റകേ പറഞ്ഞു.
ജർമനിയിലെ ബെൻസിന്‍റെ മികച്ച നിർമാണശാലകളിലൊന്നാണ്ബെർമനിലേത്. 12000ത്തോളം ജീവനക്കാരാണ് ഇവിടെയുളളത്. ബെൻസിന്‍റെ തന്നെ 10ത്തോളം മോഡലുകൾ ഇവിടെ നിന്ന്നിർമ്മിക്കുന്നുണ്ട്. ഇതിൽ എ ക്ലാസും ജി.എൽ ക്രോസ്ഒാവറും ഉൾപ്പെടും. 5oo മില്യൺ യുറോയാണ്ഇലട്രിക്കാറുകൾക്ക് വേണ്ടിയുള്ള ബാറ്ററി നിർമ്മാണശാലക്കായി ബെൻസ് മുടക്കിയിരിക്കുന്നത്. 2025ൽ ആകെ ലാഭത്തിന്‍റെ 15 മുതൽ 25 ശതമാനം വരെയും ഇലക്ട്രിക്കാറുകളിൽ നിന്ന് കണ്ടെത്താനാണ്ബെൻസ്ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.