ഒൗഡി എസ്.യു.വികളുടെ രാജാവാകാൻ ക്യു 8
text_fields
ടീസർ ഇമേജുകളിലൂടെ ഇൻറർനെറ്റിൽ തരംഗമായ ഒൗഡിയുടെ ക്യൂ 8 എസ്.യു.വി അവതരിപ്പിച്ചു. ഒൗഡി എസ്.യു.വി നിരയെ ഇനി നയിക്കുക ക്യൂ 8 ആയിരിക്കും. ജനീവ മോേട്ടാർ ഷോയിലായിരുന്ന ക്യു 8െൻറ കൺസെപ്റ്റ് മോഡൽ ഒൗഡി അവവതരിപ്പിച്ചത്. 2018െൻറ മൂന്നാംപാദത്തിലാവും ക്യു 8 യൂറോപ്യൻ വിപണികളിലെത്തുക. ചൈനീസ് വിപണിയിലായിരിക്കും ക്യു 8 അരങ്ങേറ്റം കുറിക്കുക.
ക്യു 7, ലംബോർഗിനി ഉറുസ് എന്നീ മോഡലുകളുടെ നിർമാണത്തിന് ഉപയോഗിച്ച അതേ പ്ലാറ്റ്ഫോമാണ് ക്യു 8ലും ഉപയോഗിച്ചിരിക്കുന്നത്. മുൻ വശത്തിന് അഗ്രസീവായ ലുക്ക് നൽകാൻ ഒൗഡി ശ്രദ്ധിച്ചിരിക്കുന്നു. വലിയ സിംഗിൾ ഫ്രേം ഗ്രിൽ വെർട്ടിക്കലായും ഹോറിസോണ്ടലായുമുള്ള സ്ലേട്ടുകളും നൽകിയിരിക്കുന്നു. എച്ച്.ഡി മാട്രിക്സ് ടെക്നോളജിയോട് കൂടിയ എൽ.ഇ.ഡി ഹെഡ്ലാമ്പാണ് ക്യു 8ന് വെളിച്ചമേകുക. ത്രീ ഡി ടെക്നോളജിയോട് കൂടിയ ഡേ ടൈം റണ്ണിങ് ലൈറ്റുകളും നൽകിയിട്ടുണ്ട്. ഫ്രണ്ട് ബംബറിലെ സ്കിഡ് പ്ലേറ്റുകളുടെയും എയർ ഇൻഡേക്കുകളുടെയും ഡിസൈനും മനോഹരമാണ്. കാരക്ടർ ലൈനുകൾ നൽകിയത് വാഹനത്തിന് മസ്കുലാർ ലുക്ക് സമ്മാനിക്കുന്നുണ്ട്.
ഡി പില്ലറിലേക്ക് ചേരുന്ന റൂഫ്ലൈനാണ് ഒൗഡി കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 22 ഇഞ്ചിെൻറ വീലുകളാണ് ഉള്ളത്. ബോൾഡായ ഷോൾഡർ ലൈനും ക്രോമിെൻറ സാന്നിധ്യവും ക്യു 8െൻറ വശങ്ങളുടെ ഡിസൈനും മനോഹരമാക്കുന്നുണ്ട്. റൂഫ് മൗണ്ടഡ് സ്പോയിലറും എൽ.ഇ.ഡി ടെയിൽലാമ്പ്സുമെല്ലാമാണ് വാഹനത്തിെൻറ പിൻവശത്തിെൻറ പ്രധാന പ്രത്യേകത. പിൻവശത്തിന് സ്കിഡ് പ്ലേറ്റുകളും ക്രോം ഇൻസേർട്ടുകളും നൽകിയിട്ടുണ്ട്.
അഞ്ച് സീറ്റുള്ള എസ്.യു.വിയാണ് ക്യു 8. 10.1 എം.എം.െഎ ടച്ച് റെസ്പോൺസ് ഡിസ്പ്ലേ ഡാഷ്ബോർഡിൽ നൽകിയിട്ടുണ്ട്. ഒൗഡിയുടെ എ8 സെഡാന് സമാനമാണ് ഡിസ്പ്ലേ. ഒൗഡിയുടെ എയർ കോൺ സിസ്റ്റത്തിന് താഴെ 8.6 ഇഞ്ച് ഡിജിറ്റൽ ഡിസ്പ്ലേയും നൽകിയിട്ടുണ്ട്. കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനായി 12.3 ഇഞ്ച് മൾട്ടി ഫങ്ഷണൽ സ്റ്റിയറിങ് വീലിന് താഴെയും നൽകിയിട്ടുണ്ട്.
സുരക്ഷക്കായുള്ള ഫീച്ചറുകൾക്കും ക്യു 8ൽ കുറവൊന്നുമില്ല. അഡാപ്റ്റീവ് ക്രൂയിസ് അസിസ്റ്റ്, എഫിഷൻസി അസിസ്റ്റ്, ക്രോസിങ് അസിസ്റ്റ്, ലൈൻ ചേഞ്ച് വാണിങ്, 360 ഡിഗ്രി കാമറ എന്നിവയെല്ലാം സുരക്ഷക്കായി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.