ഓഫ് റോഡുകളിലെ രാജാവ്; താറിൻെറ പുതു പതിപ്പുമായി മഹീന്ദ്ര
text_fieldsഅടുത്ത സാമ്പത്തിക വർഷത്തിൻെറ ആദ്യപാദത്തിൽ പുതുതലമുറ താറിനെ പുറത്തിറക്കുമെന്ന് മഹീന്ദ്ര. 2.2 ലിറ്റർ ബി.എസ് 6 ഡീസൽ എൻജിനിൻെറ കരുത്തിലാവും വാഹനമെത്തുക. താറിൻെറ ടെസ്റ്റ്ഡ്രൈവ് മഹീന്ദ്ര ആരംഭിച്ചതായാണ് വാർത്തകൾ.
2.2 ലിറ്റർ ഡീസൽ എൻജിൻ 140 ബി.എച്ച്.പി കരുത്താവും നൽകുക. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും എൻജിനൊപ്പം കൂട്ടിച്ചേർക്കുക. ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ചിലപ്പോൾ ഉൾപ്പെടുത്തിയേക്കും. ഡീസൽ എൻജിനൊപ്പം 2.0 ലിറ്റർ പെട്രോൾ എൻജിനും മഹീന്ദ്ര വാഹനത്തിൽ ഉൾപ്പെടുത്തും. 190 ബി.എച്ച്.പി കരുത്തും 380 എൻ.എം ടോർക്കുമാണ് താറിൻെറ പെട്രോൾ എൻജിൻ നൽകുക.
വാഹനത്തിൻെറ ഇൻറീരിയറിൽ മഹീന്ദ്ര കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡാഷ്ബോർഡിന് പുതിയ ലേ-ഔട്ട് കൊണ്ടു വന്നതാണ് പ്രധാന മാറ്റം. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവെയ പിന്തുണക്കുന്ന ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സ്റ്റീരിയറിൽ റിവേഴ്സ് കാമറ, മടക്കാവുന്ന മിററുകൾ, എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ എന്നിവ സവിശേഷതയാണ്. ഫോഴ്സ് ഖൂർഖ, മാരുതി സുസുക്കി ജിംനി തുടങ്ങിയ മോഡലുകളോടാവും താർ നേരിട്ടേറ്റുമുട്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.