കാമറക്കണ്ണിൽ അൽട്രോസ്
text_fieldsടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് അൽട്രോസ് ഉടനെത്തുമെന്ന സൂചനകൾ നൽകി വാഹനം ടെസ്റ്റ് ചെയ്യുന്നതിൻെറ ചി ത്രങ്ങൾ പുറത്ത്. മറയേതുമില്ലാതെ നിരത്തിലൂടെ സഞ്ചരിക്കുന്ന അൽട്രോസിൻെറ പ്രൊഡക്ഷൻ സ്പെക്കിൻെറ ചിത്രങ്ങളാണ് ഓട്ടോ മൊബൈൽ െവബ്സൈറ്റുകൾ പുറത്ത് വിട്ടത്. കഴിഞ്ഞ ജനീവ മോട്ടോർ ഷോയിലാണ് അൽട്രോസിനെ ടാറ്റ അവതരിപ്പിച്ചത്. 2018ൽ ഡൽഹി ഓട്ടോഎക്സ്പോയിൽ 45X എന്ന കോഡുനാമത്തിൽ അവതരിപ്പിച്ച കാറാണ് അൽട്രോസായി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്.
ജനീവയിൽ അവതരിപ്പിച്ച മോഡലിന് സമാനമായിരിക്കും ഇന്ത്യയിലെ അൽട്രോസിൻെറ ഉയർന്ന വകേഭദം. എൽ.ഇ.ഡി ഹെഡ്ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റുകൾ, ഇലക്ട്രിക്കിലി ക്രമീകരിക്കാവുന്ന റിയർ വ്യൂ മിററുകൾ, എൽ.ഇ.ഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം അൽട്രോസിൻെറ ഉയർന്ന വകഭേദത്തിൽ ഉൾക്കൊള്ളിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടാറ്റയുടെ പുതിയ ആൽഫ പ്ലാറ്റ്ഫോമിലാണ് അൽട്രോസിൻെറ നിർമാണം. ഹാരിയറിൽ ഉപയോഗിച്ച ഇംപാക്ട് 2.0 ഡിസൈൻ ഫിലോസഫിയിലാണ് അൽട്രോസിനെ ടാറ്റ അണിയിച്ചൊരുക്കിയിരിക്കുന്നത്. ടാറ്റയുടെ മുൻ മോഡലുകൾക്ക് സമാനമായി ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയെ പിന്തുണക്കുന്ന ഫ്ലോട്ടിങ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റമായിരിക്കും അൽട്രോസിലും ഉണ്ടാവുക. നെക്സോണിന് സമാനമായി 1.2 ലിറ്ററിൻെറ പെട്രോൾ എൻജിനും 1.5 ലിറ്ററിൻെറ ഡീസൽ എൻജിനും അൽട്രോസിലുമുണ്ടാകും. ഹോണ്ട ജാസ്, ഹ്യുണ്ടായ് ഐ20 എന്നിവയായിരിക്കും അൽട്രോസിൻെറ പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.