ഒാരോ ഇന്ത്യക്കാരനും ചന്ദ്രയാൻ-2ൻെറ ഹൃദയസ്പന്ദനം അറിയുന്നു -ആനന്ദ് മഹീന്ദ്ര
text_fieldsന്യൂഡൽഹി: ചന്ദ്രയാൻ-2ൻെറ സിഗ്നൽ നഷ്ടമായതോടെ കനത്ത നിരാശയിലാണ് ഐ.എസ്.ആർ.ഒയും രാജ്യവും. ദൗത്യം പൂർണമായി പരാ ജയപ്പെട്ടിട്ടില്ലെന്നും ഓർബിറ്ററിൽ നിന്നും ഇനിയും നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് ശാസ്ത് രലോകം. ഇതിനിടെ നിരവധി പേരാണ് ചാന്ദ്രദൗത്യത്തിൽ ഐ.എസ്.ആർ.ഒ ഇതുവരെ കൈവരിച്ച നേട്ടത്തെ പ്രകീർത്തിച്ച് രംഗത്തെത്തുന്നത്. ഇക്കുട്ടത്തിൽ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റും ശ്രദ്ധേയമാവുകയാണ്.
The communication isn’t lost. Every single person in India can feel the heartbeat of #chandrayaan2 We can hear it whisper to us that ‘If at first you don’t succeed, try, try again.’ https://t.co/YS3y1kQXI2
— anand mahindra (@anandmahindra) September 6, 2019
ചന്ദ്രയാൻെറ ആശയവിനിമയം ബന്ധം നഷ്ടമായിട്ടില്ലെന്നും ഓരോ ഇന്ത്യക്കാരനും അത് കേൾക്കാമെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ആദ്യം നിങ്ങൾ വിജയിച്ചില്ലെങ്കിൽ ശ്രമിക്കുക, വീണ്ടും ശ്രമിക്കുക എന്ന് ചന്ദ്രയാൻ പറയുന്നത് എല്ലാവർക്കും കേൾക്കാമെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.
ചന്ദ്രയാൻ 2 ദൗത്യത്തിന്‍റെ നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ്ങിൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ചന്ദ്രനിൽ നിന്ന് 2.1 കിലോ മീറ്റർ അകലെവെച്ച് ലാൻഡറിൽ നിന്ന് സിഗ്നൽ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.