Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightആഡംബര ഇലക്​ട്രിക്​...

ആഡംബര ഇലക്​ട്രിക്​ കാർ; ഔഡി ഇ​-ട്രോൺ അവതരിപ്പിച്ചു

text_fields
bookmark_border
audi-e-tron
cancel

ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന്​ മുന്നോ​ടിയായി ജർമ്മൻ വാഹന നിർമാതാക്കളായ ഔഡി അവരുടെ ഇലക്​ട്രിക്​ എസ്​. യു.വി ഇ-ട്രോൺ അവതരിപ്പിച്ചു. ജൂലൈ 12നാണ്​ ഇ-ട്രോണിനെ കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുക. ഇലക്​ട്രിക്​ കാർ വിപ ണിയിൽ സാന്നിധ്യം ശക്​തമാക്കാൻ ലക്ഷ്യമിട്ടാണ്​ ഇ-ട്രോണിൻെറയും വരവ്​. ​

ഔഡിയുടെ ക്യു 5, ക്യു 7 മോഡലുകൾക്ക്​ ഇടയിലായിരിക്കും ഇ-ട്രോണിൻെറ സ്ഥാനം. ഡിസൈനിൽ പൂർണമായും ക്യു സീരിസിനെ കോപ്പിയടിക്കാതെ തനത്​ രൂപം ഇ​-​േ​ട്രാണിന്​ നൽകാൻ ഔഡി ശ്രമിച്ചിട്ടുണ്ട്​. രണ്ട്​ ആക്​സിലുകളിലും ഓരോ ഇലക്​ട്രിക്​ മോ​ട്ടോറുകളാണ്​ ഇ-ട്രോണിന്​ നൽകിയിരിക്കുന്നത്​.

മുന്നിൽ 125kWൻെറ മോ​ട്ടോറും പിന്നിൽ 140kW ​ഇലക്​ട്രിക്​ മോ​ട്ടോറുമാണ്​ ഔഡി ഉൾക്കൊള്ളിച്ചിരിക്കുന്നത്​. 355 ബി.എച്ച്​.പിയാണ്​ ഇരു മോ​ട്ടോറുകളും കൂടി നൽകുന്ന പരമാവധി കരുത്ത്​. സിംഗിൾ ചാർജിൽ 400 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന മോഡലാണ്​ ഇ-ട്രോൺ. കേവലം 6.6 സെക്കൻഡിൽ ഇ​-ട്രോൾ 0-100 കി.മി വേഗത കൈവരിക്കും. ബൂസ്​റ്റ്​ മോഡിൽ 100 കിലോ മീറ്റർ വേഗത കൈവരിക്കാൻ 5.5 സെക്കൻഡ്​ മതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:audiautomobilee-tronmalayalam newsSUV
News Summary - Audi Previews The e-tron Electric SUV In India-Hotwheels
Next Story