ഒൗഡി ക്യൂ 5 പെട്രോൾ ഇന്ത്യൻ വിപണിയിൽ
text_fieldsഒൗഡിയുടെ ക്യൂ 5െൻറ പെട്രോൾ വകഭേദം ഇന്ത്യൻ വിപണിയിലെത്തി. 55.27 ലക്ഷത്തിലാണ് കാറിെൻറ വില തുടങ്ങുന്നത്. മോഡലിെൻറ ഡീസൽ വകഭേദം ജനുവരിയിലാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. രണ്ട് വേരിയൻറുകളിൽ പുതിയ കാറെത്തും. ടെക്നോളജി, പ്രീമിയം പ്ലസ് എന്നിവയാണ് രണ്ട് വേരിയൻറുകൾ. ടെക്നോളജിയാണ് മോഡലിലെ അടിസ്ഥാന വകഭേദം. ഉയർന്ന വകഭേദമായ പ്രീമിയം പ്ലസിന് 59.79 ലക്ഷം രൂപയാണ് വില.
2.0 ലിറ്റർ ടി.എഫ്.എസ്.െഎ ടർബോചാർജഡ് എൻജിനാണ് മോഡലിെൻറ ഹൃദയം. 248 ബി.എച്ച്.പി കരുത്തും 370 എൻ.എം ടോർക്കും എൻജിൻ നൽകും. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ്. ക്വാട്രോ ആൾ വീൽ ഡ്രൈവ് സിസ്റ്റവും ഒൗഡി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡീസൽ വകഭേദവുമായി താരതമ്യം ചെയ്യുേമ്പാൾ ഡിസൈനിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. സിംഗിൾ ഫ്രേം ഗ്രിൽ, മാട്രിക്സ് എൽ.ഇ.ഡി ഹെഡ്ലാമ്പ്, ഇൻറഗ്രേറ്റഡ് എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ എന്നിവയെല്ലാം ഡീസൽ മോഡലിെൻറ അതേ ഡിസൈൻ ഫീച്ചറുകളാണ് പിന്തുടരുന്നത്.
ഡ്യുവൽ ടോണിലാണ് ഇൻറീരിയർ എത്തുന്നത്. കറുപ്പിനൊപ്പം വുഡിെൻറ സാന്നിധ്യവും ഇൻറീരിയറിൽ കാണാം. 8.3 ഇഞ്ചിെൻറ ഡിസ്പ്ലേ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ എർത്ത് ഉൾപ്പടെയുള്ള സംവിധാനവും മോഡലിൽ നൽകിയിട്ടുണ്ട്. 12.3 ഇഞ്ചിെൻറ വിർച്യുൽ കോക്പിറ്റ് സിസ്റ്റവും ഒൗഡി പുതിയ കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.