ബീമറിന്‍റെ അസാധാരണ ജനുസ്സ്
text_fieldsവാഹനലോകത്ത് ആഡംബര യുദ്ധത്തിെല മുന്നണിപ്പോരാളികളാണ് ബെൻസും ബി.എം.ഡബ്ല്യുവും. ബെൻസായിരുന്നു എന്നും ഇൗ പോര ാട്ടങ്ങളിൽ ഒരണുകിട മുന്നിൽ. ഇത്തരം വാഹനങ്ങൾ വാങ്ങുന്നവരിലധികവും മധ്യവയസ്സ് പിന്നിട്ടവരാണെന്നത് വിൽപനയിൽ ബ െൻസിനെ മുന്നിലെത്തിച്ച പ്രധാനഘടകമായിരുന്നു.
പതിഞ്ഞ ശരീരപ്രകൃതിയും പിൻസീറ്റ് യാത്രസുഖവും ബെൻസിെൻറ എന ്നത്തേയും വിൽപന മന്ത്രങ്ങളായിരുന്നു. ആഡംബരത്തോെടാപ്പം കരുത്തും യുവത്വവും നിറച്ച വാഹനങ്ങളായിരുന്നു ബി.എം.ഡ ബ്ല്യുവിേൻറത്. യുവാക്കളുടെ കൈയിൽ കാശെത്താൻ തുടങ്ങിയതോടെയാണ് ബീമറിെൻറ കച്ചവടം ഉയർന്നത്.
ഒരുഘട്ടത്തിൽ ഇന്ത്യയിലെ ആഡംബര വിപണിയിൽ ബെൻസിനെ പിന്തള്ളാനും ഇവർക്കായി. പുതിയ മോഡലുകളിറക്കിയും രൂപകൽപനയിൽ വിപ്ലവം സൃഷ്ട ിച്ചുമാണ് ബെൻസ് വിപണി തിരിച്ചുപിടിച്ചത്. ബി.എം.ഡബ്ല്യുവിെൻറ ഏറ്റവും വിലകൂടിയ എസ്.യു.വി എക്സ് സിക്സ് ആയിരുന്നു. സാധാരണ എസ്.യു.വികളിൽനിന്ന് വ്യത്യസ്തമായിരുന്നു ഇതിെൻറ രൂപവും ഘടനയും.
ആത്യാഡംബര നൗകകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട എസ്.യു.വിയായിരുന്നു എക്സ് സിക്സ്. അഞ്ചുപേർക്ക് കഷ്ടിച്ച് യാത്ര ചെയ്യാനാവുന്ന, അധികം ഉയരമുള്ളവർക്ക് പിന്നിൽ തലയിടിക്കാതെ ഇരിക്കാനാവാത്ത വാഹനമായിരുന്നു ഇവ. ഇത്തരമൊരു എസ്.യു.വി ഇൗ വിഭാഗത്തിൽ വേറെ ഉണ്ടായിരുന്നുമില്ല. അതേസമയം, ജി.എൽ ക്ലാസും എം.എൽ ക്ലാസുമായി ബെൻസ് ഇൗ വിഭാഗത്തിൽ ജനപ്രിയനായി തുടരുകയും ചെയ്തു. എക്സ്.സിക്സിന് മുകളിൽ ഒരു എസ്.യു.വി അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാകും എന്ന സാങ്കൽപിക ചോദ്യങ്ങൾക്ക് വിട നൽകാൻ നേരമായിരിക്കുന്നു.
കാരണം, എക്സ് സെവൻ എന്ന എസ്.യു.വി ബീമർ കുടുംബത്തിൽ ജനിച്ചുകഴിഞ്ഞു. എക്സ് സെവൻ ബി.എം.ഡബ്ല്യുവിനെ സംബന്ധിെച്ചങ്കിലും അസാധാരണത്വങ്ങളുള്ള എസ്.യു.വിയാണ്. ബെൻസ് ജിഎൽ ക്ലാസിനെ അനുസ്മരിപ്പിക്കുന്ന കൂറ്റൻ രൂപവും ഏഴുപേർക്ക് സഞ്ചരിക്കാവുന്ന സ്ഥലസൗകര്യവും 340 ബി.എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കുന്ന 3000 സി.സി എൻജിനുമൊക്കെയുള്ള ഭീമാകാരൻ. മുന്നിൽനിന്ന് നോക്കിയാൽ വാഹനത്തിൽ മെലിഞ്ഞതായി േതാന്നുന്നത് ഹെഡ്ലൈറ്റുകൾ മാത്രമാണ്.
കൂറ്റൻ എന്ന് വിളിക്കാവുന്ന കിഡ്നി ഗ്രിൽ മനോഹരം. 22 ഇഞ്ച് ടയറുകൾ വാഹനത്തിന് ചേരുന്നത്. ആഡംബരത്തികവാർന്ന ഉൾവശം. ബീജ് ബ്ലാക്ക് നിറങ്ങളുടെ സങ്കലനം മനോഹരം. ക്രിസ്റ്റൽ കട്ടിങ്ങുകളുള്ള ഗിയർനോബുകൾ കണ്ടാൽ കണ്ണെടുക്കാനാകില്ല. ക്രോമിേൻറയും തടിയുടേയും മിനുക്കുപണികൾ ഭംഗിയേറ്റുന്നു. ബീമറിെൻറതന്നെ സെവൻ സീരീസിനോടും ബെൻസ് എസ്.ക്ലാസിേനാടും കിടപിടിക്കുന്ന നിലവാരമാണ് എക്സ് സെവന്.
ഇരുന്നാൽ എഴുന്നേൽക്കാൻ തോന്നാത്ത വിധം സുഖമുള്ള സീറ്റുകൾ. പിന്നിൽ രണ്ട് ക്യാപ്ടൻ സീറ്റുകളാണുള്ളത്. മുന്നിലെ അതേ സീറ്റുകൾ പിന്നിലും നൽകിയിരിക്കുന്നതും പ്രത്യേകതയാണ്. ചൂടാക്കാനും തണുപ്പിക്കാനും വേണമെങ്കിൽ ഒന്നുഴിഞ്ഞു തരാനും ശേഷിയുള്ള സീറ്റുകളാണിത്. എല്ലാ സീറ്റുകളും ഇലക്ട്രിക് ആയി ക്രമീകരിക്കാനാകും.
ഏറ്റവും പിന്നിൽ രണ്ടുപേർക്ക് സുഖമായും മൂന്നുപേർക്ക് ഞെരുങ്ങിയും ഇരിക്കാം. ബി.എം.ഡബ്ല്യു അവകാശപ്പെടുന്നത് ഏഴ് സീറ്റ് വാഹനമാെണന്നാണ്. പെട്രോൾ, ഡീസൽ എൻജിനുകളിൽ ലഭ്യമാണ്. എം സ്പോർട്ട് ഉൾെപ്പടെ വിവിധ വേരിയൻറുകൾ തിരഞ്ഞെടുക്കാനുണ്ട്. ഇൗ വർഷം തന്നെ ഇന്ത്യയിലെത്തുന്ന വാഹനത്തിെൻറ വില 1.20 കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.