മാറ്റങ്ങേളാടെ എക്സ് 3യെ നിരത്തിലിറക്കി ബി.എം.ഡബ്ള്യു
text_fieldsമാറ്റങ്ങളുമായി എക്സ് 3 എസ്.യു.വിയുടെ രണ്ട് വേരിയൻറുകൾ ബി.എം.ഡബ്ള്യു പുറത്തിറക്കി. എക്സ് ഡ്രൈവ് 20d എക്സ്പിഡിഷൻ, എക്സ് ഡ്രൈവ് 20d ലക്ഷ്വറി ലൈനുമാണ് കമ്പനി പുറത്തിറക്കിയത്. രണ്ട് വേരിയൻറുകൾക്കും യഥാക്രമം 49.99 ലക്ഷവും 56.70 ലക്ഷവുമാണ് വില. കാറുകളുടെ അസംബ്ലിങ് ബി.എം.ഡബ്ള്യു നേരത്തെ തന്നെ ചെന്നൈയിലെ പ്ലാൻറിൽ ആരംഭിച്ചിരുന്നു.
കൂടുതൽ അഗ്രസീവായ ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഹെഡ്ലാമ്പാണ് എക്സ് 3ക്ക് നൽകിയിരിക്കുന്നത്. തനത് കിഡ്നി ഗ്രില്ലിെൻറ വലിപ്പം കമ്പനി കൂട്ടിയിട്ടുണ്ട്. പുതിയ ഫോഗ്ലാമ്പും എയർ ഇൻഡേക്കുകളുമാണ് ഫ്രണ്ട് ബംബറിലെ മാറ്റം. റിയർ ടെയിൽ ലാമ്പ് പൂർണമായും എൽ.ഇ.ഡിയിലേക്ക് മാറ്റിയതിനൊടൊപ്പം ഡിസൈനിലും പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്.
പുതിയ സി.എൽ.എ.ആർ പ്ലാറ്റ്ഫോമിലാണ് കാറിെൻറ നിർമാണം ബി.എം.ഡബ്ള്യു നടത്തിയിരിക്കുന്നത്. ഇതുമൂലം 55 കിലോഗ്രാം വരെ കാറിെൻറ ഭാരം കുറഞ്ഞിട്ടുണ്ട്. മുൻ മോഡലുകളുമായി താരത്മ്യം ചെയ്യുേമ്പാൾ മറ്റ് അളവുകളിലൊന്നിലും മാറ്റമില്ല.
ഇൻറീരിയറിൽ ആറാം തലമുറ െഎ ഡ്രൈവ് സംവിധാനത്തോട് കൂടിയ ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. വോയ്സ് കൺട്രോൾ സിസ്റ്റവും ഉൾക്കൊള്ളിച്ചിരിക്കുന്നു. കണക്ടിവിറ്റിക്കായി ആൻഡ്രോയിഡ് ഒാേട്ടാ, ആപ്പിൾ കാർ പ്ലേ എന്നിവയാണ് ഉള്ളത്. കണക്റ്റഡ് ഡ്രൈവ്, ഒാേട്ടാമാറ്റിക് ഡിഫറൻഷ്യൽ ബ്രേക്കിങ്, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, അഡാപ്റ്റീവ് സസ്പെൻഷൻ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡെസൻറ് കൺട്രോൾ എന്നിവയും ഉണ്ട്.
2.0 ലിറ്റർ ഡീസൽ എൻജിനാണ് എക്സ് 3യെ ചലിപ്പിക്കുന്നത്. 190 ബി.എച്ച്.പി കരുത്തും 400 എൻ.എം ടോർക്കും എൻജിൻ നൽകും. എട്ട് സ്പീഡ് ഒാേട്ടാമാറ്റിക്കാണ് ട്രാൻസ്മിഷൻ. ഒാൾ വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. കാറിെൻറ െപട്രോൾ വേരിയൻറ് ഇൗ വർഷം അവസാനത്തോടെ അവതരിപ്പിക്കുമെന്ന് ബി.എം.ഡബ്ള്യു അറിയിച്ചു. ഒൗഡി ക്യൂ 5, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട്, മെഴ്സിഡെസ് ബെൻസ് ജി.എൽ.സി, വോൾവോ എക്സ്.സി 60 എന്നിവക്കാണ് പുതിയ എക്സ് 3 വെല്ലുവിളി ഉയർത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.