ദിശതെറ്റാതെ കോമ്പസ്
text_fieldsജീപ്പൊരു െഎതിഹാസിക വാഹനനിർമാണ കമ്പനിയാണ്. പേരും പെരുമയും വേണ്ടുവോളമുള്ള അതികായൻ. ഇന്ത്യയിലേക്ക് വാഹനങ്ങളുമായെത്തിയപ്പോൾ ആരാധകർ വലിയ പ്രതീക്ഷയാണ് ജീപ്പിൽ അർപ്പിച്ചത്.
തങ്ങളുടെ കരുത്തന്മാരായ മോഡലുകളെ അവതരിപ്പിച്ച് ജീപ്പ് ആ പ്രതീക്ഷകാക്കുകയും ചെയ്തു. റാങ്ലർ, ചെറോക്കി, ഗ്രാൻഡ് ചെറോക്കി തുടങ്ങിയ വമ്പന്മാരെയാണ് ഇന്ത്യക്കായി ജീപ്പ് അവതരിപ്പിച്ചത്. കരുത്തും സൗന്ദര്യവും വേണ്ടുവോളമുണ്ടെങ്കിലും ഇൗ വാഹനങ്ങൾക്കൊരു കുറവുണ്ടായിരുന്നു. അതൊരു കുറവെന്നതിനെക്കാൾ കൂടുതലായിരുന്നെന്ന് പറയാം; വില കൂടുതൽ. ഏറ്റവും കുറഞ്ഞ മോഡലിന് 50 ലക്ഷത്തിന് മുകളിൽ വില വരികയെന്നത് ഇന്ത്യ പോലുള്ള വിപണിയിൽ അത്ര നല്ലതാണെന്ന് പറയാനാകില്ല.
ഇത് പരിഹരിക്കാനുറച്ച് തന്നെയാണ് ജീപ്പെന്നാണ് അവരുടെ പുതിയ നീക്കം കാണിക്കുന്നത്. ജീപ്പ് എന്ന ബ്രാൻഡ് വീട്ടുമുറ്റത്ത് എത്തിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ െചലവിലൊരു സാധ്യത ഒരുക്കുകയാണ് കമ്പനി. പുതിയ വാഹനത്തിെൻറ പേര് കോമ്പസ്.
ഒരുപാട് പ്രതീക്ഷകളുമായി ഇന്ത്യയിലേക്ക് വരികയാണ് ജീപ്പ് നിർമാതാക്കളായ ഫിയറ്റ് ക്രിസ്ലർ. വമ്പൻ പദ്ധതികളാണിവിടെ കമ്പനി ലക്ഷ്യമിടുന്നത്. പൂണെക്ക് സമീപം പുതുതായി ആരംഭിക്കുന്ന പ്ലാൻറിനായി 1768 കോടിയാണ് മുടക്കുന്നത്. നല്ല വാർത്ത എന്തെന്നാൽ വലതുവശത്ത് സ്റ്റിയറിങ് ഉപയോഗിക്കുന്ന വാഹനങ്ങളുള്ള എല്ലാ വിദേശ വിപണികളിലേക്കും ഇവിടെ നിന്നാകും കോമ്പസ് കയറ്റി അയക്കുക. ബ്രിട്ടൻ, ജപ്പാൻ, ആസ്ട്രേലിയ എന്നിവിടങ്ങളൊക്കെ ഇൗ വിപണികളിലുൾപ്പെടുമെന്നറിയുക.
കോമ്പസ് ഒരു എസ്.യു.വിയാണ്. 4398 എം.എം നീളവും 1667എം.എം ഉയരവും 1819 എം.എം വീതിയുമുണ്ട്. അഞ്ചുപേർക്കിരിക്കാം. ഗ്രാൻഡ് ചെറോക്കിയുടെ ചെറിയ രൂപമാണ് വാഹനത്തിന്. മുന്നിൽ ജീപ്പുകളുടെ മുഖമുദ്രയായ ഏഴ് ചതുരക്കട്ടകേളാടുകൂടിയ ഗ്രില്ലാണ്. ചതുരങ്ങളിലെല്ലാം വെള്ളിനിറത്തിെൻറ തിളക്കമുണ്ട്. ഹെഡ്ലൈറ്റുകളിലും ടെയിൽ ലാമ്പുകളിലും എൽ.ഇ.ഡിയുടെ ചന്തവുമുണ്ട്.
ജീപ്പിെൻറ തന്നെ റെനെഗ്രേഡ് എന്ന മോഡലിെൻറ പ്ലാറ്റ്ഫോമിലാണ് കോമ്പസ് നിർമിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ സ്റ്റീൽ ഉപയോഗിച്ചാണ് നിർമാണം. വീൽേബസ് അൽപ്പം കൂടുതലാണ്. കുഴികളും വളവുകളുമൊക്കെ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സെലക്ടീവ് ഡാമ്പിങ്ങ് സംവിധാനവുമുണ്ട്. ജീപ്പുകൾ അറിയപ്പെടുന്ന ഒാഫ്റോഡറുകളാണ്. പാരമ്പര്യം നിലനിർത്തുന്ന പിന്മുറക്കാരൻ തന്നെയാകും കോമ്പസ്.
നാല് വീൽഡ്രൈവ്, ജീപ്പ് ആക്ടീവ് ഡ്രൈവ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്ക് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. 50 സുരക്ഷാ പ്രേത്യകതകൾ കോമ്പസിലുണ്ടെന്ന് ജീപ്പ് എൻജിനീയർമാർ പറയുന്നു. എ.ബി.എസ്, ഇ.എസ്.സി, ഹിൽ അസിസ്റ്റ്, ഡൈനാമിക് സേഫ്റ്റി ടോർക്ക് തുടങ്ങിയവ അതിൽ ചിലതാണ്. ഉള്ളിൽ ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെൻറ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്.
ആപ്പിൾ കാർ ,പ്ലേ ആൻഡ്രോയ്ഡ് ഒാേട്ടാ എന്നിവ ലഭിക്കും. പെട്രോൾ ഡീസൽ എൻജിനുകൾ വാഹനത്തിനുണ്ട്. 1.4 ലിറ്റർ മൾട്ടി എയർ പെട്രോൾ എൻജിൻ 160 ബി.എച്ച്.പി ഉൽപാദിപ്പിക്കും. 2.0 ലിറ്റർ മൾട്ടിജറ്റ് ഡീസൽ എൻജിൻ 170 കുതിര ശക്തിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽ ഏഴ് സ്പീഡ് ഡ്യൂവൽ ക്ലച്ച് ഒാേട്ടാമാറ്റിക് ഗിയർബോക്സുകളാണ്.
ഏറ്റവും ആകർഷകഘടകം വിലയാണ്. 18 മുതൽ 25 ലക്ഷംവരെയാണ് കോമ്പസിന് പ്രതീക്ഷിക്കപ്പെടുന്നത്. ആഗസ്റ്റിൽ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.