ദിലീഷ് പോത്തെൻറ യാത്ര ഇനി വോൾവോയിൽ
text_fieldsമലയാള സിനിമയിൽ തുടരത്തുടരെ രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളുമായി മുന്നേറുകയാണ് സംവിധായകൻ ദിലീഷ് പോത്തൻ. ഹിറ്റുകൾക്ക് പിന്നാലെ ദിലീഷിെൻറ യാത്രയും ഇനി അൽപം രാജകീയമാവുകയാണ്. യാത്രകൾക്ക് കൂടുതൽ രാജകീയമാക്കാൻ വോൾവോ എക്സ്.സി 90യാണ് ദിലീഷ് പോത്തൻ സ്വന്തമാക്കിയിരിക്കുന്നത്.
സെവൻ സീറ്റർ എസ്.യു.വിയുടെ ഡീസൽ പതിപ്പാണ് ദിലീഷ് ഗാരേജിലെത്തിച്ചത്. കൊച്ചി ഷോറുമിൽ നിന്നുമാണ് കാർ വാങ്ങിയിരിക്കുന്നത്. നിലവിൽ 71 ലക്ഷം മുതൽ 80 ലക്ഷം വരെയാണ് വോൾവോ എക്സ്.സിയുടെ വില. 4250 ആർ.പി.എമ്മിൽ 225 ബി.എച്ച്.പി കരുത്തും 1740 ആർ.പി.എമ്മിൽ 470 എൻ.എം ടോർക്കുമേകുന്ന 1969 സി.സി എൻജിനാണ് വോൾവോയുടെ ഇൗ കരുത്തനെ ചലിപ്പിക്കുന്നത്. മണിക്കൂറിൽ 230 കിലോമീറ്ററാണ് പരമാവധി വേഗം. 10.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.